CinemaGeneralLatest NewsMollywoodNEWS

അവതാരകയും മലയാളി ഹൗസ് താരവുമായ റോസിൻ ജോളി അമ്മയായി ; സന്തോഷം പങ്കുവെച്ച് താരം

കഴിഞ്ഞ ദിവസമാണ് റോസിനും സുനിൽ പി തോമസും തമ്മിലുള്ള വിവാഹത്തിന്റെ നാലാം വാർഷികം ആഘോഷിച്ചത്.

നടിയായും,അവതാരകയായും, മോഡലായും മലയാളി ഹൗസ് താരമായും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റോസിൻ ജോളി. വിവാഹ ശേഷവും സ്‌ക്രീനിൽ താരമായിരുന്ന റോസിൻ ഇപ്പോൾ ബാംഗ്ലൂരിലാണ് സ്ഥിര താമസം. ഭർത്താവും മകളും ഒത്തുള്ള സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് ഇപ്പോൾ റോസിന് ജോളി. സോഷ്യൽ മീഡിയയിൽ സജീവമായ റോസിൻ ഇപ്പോൾ പങ്ക് വച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താൻ അമ്മയായ വിവരമാണ് റോസിൻ പങ്ക് വച്ചത്.

കഴിഞ്ഞ ദിവസമാണ് റോസിനും സുനിൽ പി തോമസും തമ്മിലുള്ള വിവാഹത്തിന്റെ നാലാം വാർഷികം ആഘോഷിച്ചത്. 2016 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ നല്ലൊരു ഭർത്താവും സ്നേഹനിധിയായ അച്ഛനും ആയതിന് നന്ദി. എന്നാണ് റോസിൻ സോഷ്യൽ മീഡിയയിലൂട സുനിലിനോട് പറയുന്നത്. നിരവധി ആരാധകരാണ് താരത്തിനും കുടുംബത്തിനും ആശംസയുമായി എത്തുന്നത്.

shortlink

Post Your Comments


Back to top button