കഴിഞ്ഞ വര്‍ഷം അവസാനമിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രം ബോക്സോഫീസില്‍ സൂപ്പര്‍ ഹിറ്റായപ്പോള്‍ ഈ വിജയം മമ്മൂട്ടിക്ക് നഷ്ടപ്പെട്ടതെന്നായിരുന്നു സോഷ്യല്‍ മീഡിയിലെ നിരൂപകരുടെ പ്രധാന വിലയിരുത്തല്‍ കാരണം അഞ്ച് വര്‍ഷം മുന്‍പ് പ്ലാന്‍ ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു ഹരീന്ദ്രന്‍ എന്ന സൂപ്പര്‍ താരത്തിന്റെ റോളില്‍ അഭിനയിക്കാനിരുന്നത്. എന്നാല്‍ മമ്മൂട്ടി നിരസിച്ചതോടെ പിന്നീട് പൃഥ്വിരാജിലേക്ക് ആ സിനിമ വരികയായിരുന്നു. സംവിധായകനും നടനുമായ ലാലിന്റെ മകന് ലാല്‍ ജൂനിയന്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജ് ഹരീന്ദ്രന്‍ എന്ന സൂപ്പര്‍ താരത്തെ അവതരിപ്പിച്ചപ്പോള്‍ കുരുവിള എന്ന ഹരീന്ദ്രന്റെ ആരാധക കഥാപാത്രമായിട്ടാണ് സുരാജ് അഭിനയിച്ചത്.
മമ്മൂട്ടി സിനിമയില്‍ നിന്ന് ഒഴിവായതിനെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സച്ചി പറയുന്നതിങ്ങനെ
‘മമ്മുക്കയുടെ സൈഡില്‍ നിന്ന് ചിന്തിക്കുമ്പോള്‍ അത് താന്‍ ചെയ്യേണ്ട സിനിമ അല്ല എന്ന് മമ്മുക്കയ്ക്ക് തോന്നിയിട്ടുണ്ടാകും. കാരണം ആ സിനിമയില്‍ വലിയ ഒരളവില്‍ കുരുവിള എന്ന സുരാജ് ചെയ്ത കഥാപാത്രമാണ് കയറി നില്‍ക്കുന്നത്. വേണമങ്കില്‍ സപ്പോര്‍ട്ടിംഗ് റോള്‍ വരെ എന്ന് തോന്നിപ്പിക്കാവുന്ന അതിലെ ഹരീന്ദ്രന്റെ കഥാപാത്രം മമ്മുക്കയെ പോലെയൊരു സൂപ്പര്‍ താരം ഒഴിവാക്കിയതിനെ തെറ്റായി കാണുന്നില്ല . എന്റെ ഭാഗത്താണ് തെറ്റ്. ഞാന്‍ ഈ കഥയുമായി മമ്മുക്കയുടെ അടുത്ത് പോകാന്‍ പാടില്ലായിരുന്നു. പൃഥ്വിരാജിനെ സംബന്ധിച്ച് ആ വിഷയത്തിലാണ് ഫോക്കസ് ചെയ്യുന്നത്. അല്ലാതെ ഞാന്‍ എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ചല്ല. അതാണ് പൃഥ്വിരാജിനെ ചെയ്യാന്‍ അത് പ്രേരിപ്പിച്ചത്’. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സച്ചി വ്യക്തമാക്കുന്നു.
Post Your Comments