GeneralLatest NewsMollywood

150 ദിവസമേ ആയുസ്സുള്ളൂ ; രാജേഷ് പിള്ളയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് സഞ്ജയ്

2005 ൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രം ഒരുക്കിയാണ് രാജേഷ് പിള്ള സിനിമയിലേയ്ക്ക് കടന്നു വന്നത്

ട്രാഫിക്, മിലി, വേട്ട തുടങ്ങി വേറിട്ട സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാജേഷ് പിള്ള. വേട്ട എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനു മുന്പ് അപ്രതീക്ഷിത മരണത്തിലൂടെ നഷ്ടമായ ഈ പ്രതിഭയെക്കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയ്‌ പങ്കുവച്ച വാക്കുകള്‍ വൈറല്‍.

ട്രാഫിക്കിന്റെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമിലെ സഞ്ജയ് ഒരു ചടങ്ങില്‍ രാജേഷ് പിള്ളയെക്കുറിച്ച് പറഞ്ഞതിങ്ങനെ.. ഒരു മനുഷ്യന് 150 ദിവസമേ ആയുസ്സുള്ളൂ എന്ന് പറയുമ്പോഴും ആ 150 ദിവസത്തിൽ എനിക്കൊരു സിനിമ ചെയ്യണം എന്ന് തീരുമാനിച്ച സംവിധായകൻ ആണ് രാജേഷ് പിള്ള എന്നും തന്നെ സംബന്ധിച്ച് നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംവിധായകൻ ആണ് രാജേഷ് പിള്ള.”

2005 ൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രം ഒരുക്കിയാണ് രാജേഷ് പിള്ള സിനിമയിലേയ്ക്ക് കടന്നു വന്നത്. എന്നാല്‍ പ്രതീക്ഷിച്ചയത്ര വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. പിന്നീട് നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ട്രാഫിക് എന്ന ചിത്രത്തിലൂടെ വന്‍ വിജയം സ്വന്തമാക്കി

shortlink

Related Articles

Post Your Comments


Back to top button