GeneralLatest NewsMollywoodMovie GossipsNEWSWOODs

”മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളായി തന്നെ തുടരും. എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്.” തുറന്ന് പറഞ്ഞ് സംവിധായകൻ അൻവർ റഷീദ്

 പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്നു നയിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് പറയുന്നത്. മാറുന്ന സിനിമാസംസക്കാരമാണ് കാരണമായി അൻവർ റഷീദ് ചൂണ്ടി കാട്ടുന്നത്. 

പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്നു നയിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് പറയുന്നത്. മാറുന്ന സിനിമാസംസക്കാരമാണ് കാരണമായി അൻവർ റഷീദ് ചൂണ്ടി കാട്ടുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാറുകളാണെന്നും അതങ്ങനെ തന്നെ തുടരുമെന്നും അന്‍വര്‍ പറയുന്നു. എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു  പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് ഇങ്ങനെ പ്രതികരിച്ചത്.

”മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളായി തന്നെ തുടരും. എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. അതിനര്‍ത്ഥം പുതിയ അഭിനേതാക്കള്‍ വേണ്ടത്ര കഴിവുള്ളവരല്ല. ഓരോരുത്തരും അവരവരുടേതായ രീതിയില്‍ സൂപ്പര്‍ സ്റ്റാറുകളാണ്. ആളുകള്‍ക്ക് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടേയാണ് കൂടുതലും അറിയുന്നത്. എന്നാല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് ഓരോ നടന്മാരേയും അടുത്തറിയാം”  അദ്ദേഹം പറയുന്നു.

നന്ദി പറയേണ്ടത് സോഷ്യല്‍ മീഡിയയ്ക്കാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഈ അഭിനേതാക്കള്‍ എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവര്‍ എങ്ങനെ പ്രതികരിക്കുമെന്നും പ്രേക്ഷകര്‍ക്ക് അടുത്ത് കാണാനാകും. അതുകൊണ്ട് തന്നെ പുതിയ താരങ്ങളെ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന രീതിയിലല്ല ജനങ്ങള്‍ നോക്കിക്കാണുന്നതെന്നും അന്‍വര്‍ റഷീദ് വ്യക്തമാക്കി.

നീണ്ട ഇടവേളക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാൻസ്’ ചിത്രം  വരുന്ന ദിവസങ്ങളിൽ തീയേറ്ററിൽ എത്തും. ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാൻസ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളുമെല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button