മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. 1984ല്‍ പുറത്തിറങ്ങിയ ‘പൂച്ചക്കൊരു മൂക്കുത്തി’ ആയിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. തന്റെ അച്ഛനും അമ്മയുമാണ് സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.
”ആ സിനിമയ്ക്ക് പീന്നീട് പ്രചോദനമായത് എന്റെ അച്ഛനും അമ്മയുമാണ്. അവര്‍ വഴക്കിടാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. നാളെ രാവിലെ ഇവര്‍ സംസാരിക്കുകയില്ല എന്ന് നമുക്ക് തോന്നും. എന്നാല്‍ പിന്നീട് അവര്‍ ഒരുമിച്ച് നടക്കുന്നത് കാണാം. എന്റെ അച്ഛന് ശാസ്ത്രീയ സംഗീതം വളരെ ഇഷ്ടമാണ്. രാത്രി 10 മണിക്ക് അച്ഛന്‍ പാട്ട് വയ്ക്കും. അമ്മയ്ക്കാണെങ്കില്‍ അപ്പോള്‍ ദേഷ്യവരും. കാരണം അമ്മയ്ക്ക് രാവിലെ നേരത്തേ എണീറ്റാല്‍ ഒരുപാട് ജോലികളുണ്ട്. ഈ കരച്ചില്‍ ഒന്നു നിര്‍ത്താമോ എന്ന് ചോദിച്ച് അമ്മ ദേഷ്യപ്പെടും. സുകുമാരി ചേച്ചിയുടെയും നെടുമുടി വേണുവിന്റെയും കഥാപാത്രങ്ങള്‍ അവരില്‍ നിന്ന് പിറവിയെടുത്തതാണ്. പൂച്ചക്കൊരു മൂക്കുത്തി പുറത്തിറങ്ങിയതിന് ശേഷം രണ്ട് ദിവസത്തോളം അമ്മ എന്നോട് മിണ്ടിയില്ല. വീട്ടിലെ കാര്യങ്ങള്‍ സിനിമയില്‍ കാണിച്ചുവെന്നായിരുന്നു അമ്മയുടെ പരാതി” എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
മോഹന്‍ലാല്‍, ശങ്കര്‍, മേനക, കുതിരവട്ടം പപ്പു, നെടുമുടി വേണു, സുകുമാരി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്.
Post Your Comments