CinemaGeneralLatest NewsMollywoodNEWS

രജിത് അല്ല ഫുക്രുവാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹനെന്ന് ആര്യ ; നോമിനേഷനും സ്ഥാനക്രമവുമായി ബിഗ് ബോസ്

സ്വയം ഏത് സ്ഥാനത്താണ് എന്ന് ആലോചിക്കാനുള്ള അവസരമാണ് ബിഗ് ബോസ് നല്‍കിയത്.

ബിഗ് ബോസ് വിജയിയാകുന്നവര്‍ക്ക് വലിയ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഇതുവരെയുള്ള ഭാഗങ്ങളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്താല്‍ ആരായിരിക്കും വിജയി. ആരൊക്കെ പുറന്തള്ളപ്പെടും. ശരിക്കും ആര്‍ക്കാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹത. അങ്ങനെയൊരു ടാസ്‍ക് മത്സരാര്‍ഥികള്‍ക്ക് നല്‍കിയാണ് ബിഗ് ബോസ് ഇന്ന് പ്രേക്ഷകരെ ആവേശത്തിലാക്കിയത്.

സ്വയം ഏത് സ്ഥാനത്താണ് എന്ന് ആലോചിക്കാനുള്ള അവസരമാണ് ബിഗ് ബോസ് നല്‍കിയത്. ആരൊക്കെയാണ് യോഗ്യര്‍, ഇവിടെ തുടരാൻ പറ്റാത്തവര്‍ ആരൊക്കെ എന്ന് ചര്‍ച്ച് ചെയ്‍ത് തീരുമാനിക്കാനും പറഞ്ഞു. ബിഗ് ബോസ് വീട്ടില്‍ തുടരാൻ ഏറ്റവും അര്‍ഹതയുള്ളവരില്‍ തുടങ്ങി ഏറ്റവും കുറച്ച് അര്‍ഹതയില്ലാത്ത വ്യക്തി എന്ന നിലയില്‍ പദവി നല്‍കേണ്ട സമയമായിരിക്കുന്നു. ഇത് നല്‍കേണ്ടതും, നേടേണ്ടതും പരസ്‍പര ചര്‍ച്ചയിലൂടെ നിങ്ങള്‍ തന്നെയാണ്. ചര്‍ച്ച ചെയ്‍താണ് തീരുമാനിക്കുന്നത് എങ്കിലും ഓരോരുത്തര്‍ക്കും ലഭിക്കുന്ന സ്ഥാനം അനുയോജ്യമല്ലെങ്കില്‍ ആ സ്ഥാനം മാറ്റിച്ചോദിക്കാനുള്ള അവകാശവും ഓരോരുത്തര്‍ക്കുമുണ്ട്. സ്വന്തം കഴിവ് തിരിച്ചറിയാതെ മറ്റുള്ളവര്‍ നല്‍കുന്ന സ്ഥാനം കണ്ണുമടച്ച് സ്വകരിച്ചാല്‍ നിങ്ങളുടെ അലസതയും കഴിവില്ലായ്‍മയും താല്‍പര്യമില്ലായ്‍മയും പ്രേക്ഷകര്‍ക്കിടയില്‍ തുറന്നുകാട്ടുന്നതിനു തുല്യമാകുമെന്നും ബിഗ് ബോസ് വ്യക്തമാക്കി. പിന്നീട് മത്സരം ആരംഭിക്കുകയും ചെയ്‍തു.

ക്യാപ്റ്റനെന്ന നിലയില്‍ രജിത് കുമാറായിരുന്നു ആദ്യം ചര്‍ച്ച തുടങ്ങിയത്. വില്ലനെന്ന പരിവേഷം ഉള്ളതുകൊണ്ടും കുറേ തവണ പുറത്താക്കലിന് നാമനിര്‍ദ്ദേശം വന്നതുകൊണ്ടും ഒന്നാം സ്ഥാനം വേണമെന്ന് പറയില്ല, നാലാം സ്ഥാനം മതിയെന്ന് രജിത് കുമാര്‍ പറഞ്ഞു. അതിനെ അലസാൻഡ്ര എതിര്‍ത്തു.അലസാൻഡ്ര പറഞ്ഞത് നാലാം സ്ഥാനമല്ല ഒന്നാം സ്ഥാനമാണ് രജിത് കുമാറിന് വേണ്ടത് എന്നായിരുന്നു അലസാൻഡ്ര പറഞ്ഞത്. എന്നാല്‍ രജിത് ഒന്നാം സ്ഥാനത്തിന് അര്‍ഹനല്ല എന്ന് ആര്യ പറഞ്ഞു.

ഒന്നാം സ്ഥാനത്തേയ്‍ക്ക് ആര്യ ഫുക്രുവിനെയാണ് നാമനിര്‍ദ്ദേശം ചെയ്‍തത്. എന്നാല്‍ ഫുക്രുവിന് കുട്ടിക്കളിയാണെന്ന് പറഞ്ഞ് അതിനെ രേഷ്‍മ എതിര്‍ത്തു. നിസ്സാര കാര്യത്തിനും പ്രശ്‍നമാണെന്ന് മഞ്ജു പത്രോസും പറഞ്ഞു. ഓരോ ആളുടെയും സ്വഭാവത്തെ കുറിച്ച് പറയരുത്, ഗെയിമില്‍ വന്നു എന്ന് കരുതി സ്വഭാവം മാറ്റാനാകില്ല. അതുകൊണ്ട് സ്വഭാവത്തെ കുറിച്ച് പറയരുത്. എന്റെ സ്വഭാവം വെച്ചുതന്നെ ഒന്നാം സ്ഥാനത്ത് എത്തുന്നതാണ് അന്തസ്- ഫുക്രു പറഞ്ഞു. പിന്നീട് ഓരോരുത്തരും അവരവരുടെ സ്ഥാനങ്ങള്‍ പറഞ്ഞു. ആര്യ ഒന്നാം സ്ഥാനത്തിനും രഘു രണ്ടാം സ്ഥാനത്തിനും ജസ്‍ല മൂന്നാം സ്ഥാനത്തിനും മഞ്ജു പത്രോസ് നാലാം സ്ഥാനത്തിനും വീണ അഞ്ചാം സ്ഥാനത്തിനും സൂരജ് ഏഴ് സ്ഥാനത്തിനും അവകാശവാദം ഉന്നയിച്ചു. എട്ട് താൻ പറയുന്നുവെന്ന് ഫുക്രു വ്യക്തമാക്കിയെങ്കിലും അതല്ല ഒന്നാം സ്ഥാനത്തേയ്‍ക്ക് തന്നെ വരേണ്ടതാണെന്ന് മറ്റുള്ളവര്‍ പറഞ്ഞു. ഒടുവില്‍ ചര്‍ച്ച നടത്തിയപ്പോഴും തന്റെ സ്വഭാവത്തെ കുറിച്ച് പറഞ്ഞതിനാല്‍ ഫുക്രു തര്‍ക്കത്തിലായിരുന്നു. തനിക്ക് എട്ട് മതിയെന്ന് പറഞ്ഞു. പവൻ പതിനാറാം സ്ഥാനം ആവശ്യപ്പെട്ടു. ജസ്‍ല മൂന്നാം സ്ഥാനം ആവശ്യപ്പെട്ടതിനെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായി. മൂന്നാം സ്ഥാനത്തിന് യോജിച്ചത് പാഷാണം ഷാജിയാണെന്നായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്. ഏഴാമത്തെ സ്ഥാനം ഏറ്റെടുത്തതിന് സൂരജിനെ ചോദ്യം ചെയ്‍തു. എല്ലാ കാര്യങ്ങളിലും സജീമായിരുന്നുവെന്ന് ജസ്‍ല പറഞ്ഞപ്പോള്‍ അതിനെ ആര്യ ചോദ്യം ചെയ്‍തു. ആര്യ ചേച്ചിയോട് അധികം ഇടപെടാൻ പറ്റിയിട്ടില്ലെന്ന് പറഞ്ഞിരുന്ന ആളാണ് ജസ്‍ലയെന്നും ആര്യ വ്യക്തമാക്കി.

മത്സരം അവസാനിച്ചപ്പോള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വന്നവര്‍ക്ക് ബിഗ് ബോസ് റിവാര്‍ഡും നല്‍കി. ഒന്നാം സ്ഥാനത്ത് എത്തിയ ആര്യക്ക് ഒരു നാമനിര്‍ദ്ദേശത്തില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള അവാര്‍ഡ് ലഭിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ രഘുവിനും ഒരു നാമനിര്‍ദ്ദേശം ഒഴിവായി. മൂന്നാം സ്ഥാനത്ത് എത്തിയ ജസ്‍ലയ്‍ക്കും ഒരു നോമിനേഷൻ ഒഴിവായി. നാലാം സ്ഥാനത്ത് എത്തിയ മഞ്ജു പത്രോസിനും അഞ്ചാം സ്ഥാനത്ത് എത്തിയ വീണയ്‍ക്കും ഒരു ജയില്‍ ശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള അവാര്‍ഡ് ലഭിച്ചു. അതേസമയം ഓരോരുത്തരും സ്വയം സ്ഥാനം നിശ്ചയിച്ചെങ്കിലും ആരൊക്കെ എവിടെയൊക്കെയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button