CinemaLatest NewsMollywoodNEWS

ജീവിതത്തില്‍ എല്ലാ പിന്തുണയും തരുന്ന ഉമ്മ കൂട്ടിനില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയുകയില്ല ;വേദനിക്കുന്ന ആ നിമിഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സീരിയല്‍ താരം മെര്‍ഷീന നീന

ഉപ്പ അബ്ദുള്‍ നാസറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതില്‍ പിന്നെ മെര്‍ഷീന ഉമ്മയ്‌ക്കൊപ്പമാണ് താമസം

 

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് സീരിയലിലൂടെ ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങിയ മെര്‍ഷീന നീനു താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരോട് തന്റെ കുടുംബത്തെക്കുറിച്ച് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. കേരളത്തിലെ വീട്ടമ്മമാരുടെ ഇഷ്ടതാരമാണ് മെര്‍ഷീന നീനു. സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലാണ് മെര്‍ഷീനയെ ഏവരുടെയും പ്രിയപ്പെട്ടവളായത്.പാരിജാതം എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന രസ്നയുടെ സഹോദരിയാണ് താരം. എന്നാല്‍ അഭിനയത്തെക്കുറിച്ച് ചേച്ചി അധികമൊന്നും പറയാറില്ലെന്നും എല്ലാം നീ തന്നെ കണ്ട് പഠിച്ചു ചെയ്യുക എന്നാണ് പറയാറെന്നും മെര്‍ഷീന വ്യക്തമാക്കി.

അതേസമയം തനിക്ക് എപ്പോളും കൂട്ടായി ഒപ്പം ഉമ്മയാണ് ഉണ്ടാവാറുള്ളത്. ഉപ്പയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും താരം വെളിപ്പെടുത്തി. ഉമ്മ സജിതയും ഉപ്പ അബ്ദുള്‍ നാസറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതില്‍ പിന്നെ മെര്‍ഷീന ഉമ്മയ്‌ക്കൊപ്പമാണ് താമസം.

ജീവിതത്തില്‍ എല്ലാ പിന്തുണയും തരുന്ന ഉമ്മയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും ഉമ്മ കൂട്ടിനില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയുകയില്ലെന്നും ഷൂട്ടിംങിനായി മാറി നില്‍ക്കുമ്പോള്‍ ഉമ്മയുടെ അസാനിധ്യം വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും മെര്‍ഷീന നീനു പറഞ്ഞു.താരത്തിന്റെ തുറന്നു പറിച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button