
2009ൽ ശ്യാംപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ആസിഫ് അലി. ഇപ്പോഴിതാ താരത്തിന് ഹൃദയം തൊടുന്ന പിറന്നാൾ ആശംസകളുമായി എത്തിരിക്കുകയാണ് ദുൽഖർ സൽമാൻ. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പങ്കുവയ്ക്കുന്ന വാക്കുകളുമായാണ് ആസിഫ് അലിക്ക് ദുൽഖർ ജന്മദിനാശംസകൾ നേർന്നത്.
ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ:
“പ്രിയപ്പെട്ട ആസിഫിന് അടിപൊളി പിറന്നാൾ ആശംസിക്കുന്നു. സ്ലീവാച്ചായൻ ആയി കാണാൻ എന്ത് രസമായിരുന്നു?!! കടന്നു പോയ ഈ വർഷങ്ങളിലൊക്കെയും എന്റെ ഉറ്റ ചങ്ങാതിയായി, എന്തിനും പോന്ന ചങ്കായി… ആസിഫ്… എനിക്കൊപ്പം നീയുണ്ടായിരുന്നു. എട്ടു വർഷങ്ങളായി നമുക്ക് പരസ്പരം അറിയാം. അന്നെനിക്ക് ധൈര്യം ഉണ്ടായിരുന്നെങ്കിൽ ഒരുമിച്ച് നമുക്ക് സിനിമയിൽ തുടക്കം കുറിക്കാമായിരുന്നു. നമ്മൾ സുഹൃത്തുക്കൾ ആകണമെന്നത് നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു. ഇനിയും ഗംഭീര സിനിമകൾ സംഭവിക്കട്ടെ… സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം മനോഹരമായ നിമിഷങ്ങൾ ഉണ്ടാകട്ടെ… പിന്നെ, നിനക്കേറ്റവും ഇഷ്ടപ്പെട്ട വാഹനങ്ങളിൽ അടിപൊളി യാത്രകളും നടക്കട്ടെ!”
Post Your Comments