മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് ഉപ്പും മുളകിലെയും ലച്ചു ആഘോഷങ്ങളും ആരവങ്ങളുമായി വിവാഹ കഴിഞ്ഞതോടെ താരത്തെ പിന്നീട് പ്രേക്ഷകര്‍ കണ്ടില്ല. താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.അതേസമയം വിവാഹത്തിന് ശേഷം ലച്ചു സീരിയല്‍ വിടുകയാണോ എന്നായിരുന്നു ആരാധകരുടെ സംശയം ഒടുവില്‍ അതിന് ഉത്തരവുമായി താരം തന്നെ രംഗത്ത് എത്തുകയും ചെയ്തു.
ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തെ ഇത്രയധികം സ്നേഹിച്ചതിന് നന്ദി പറഞ്ഞാണ് താരം വിഡിയോ തുടങ്ങുന്നത്. ഉപ്പും മുളകിലേക്കും താന്‍ ഇനി തിരിച്ചില്ലെന്ന് വിഡിയോയില്‍ താരം വ്യക്തമാക്കുന്നു. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠിത്തം നല്ല രീതിയില്‍ ഉഴപ്പിയെന്നും വീട്ടില്‍ നിന്നും സമ്മര്‍ദ്ദം ഏറിയപ്പോഴാണ് സിരിയല്‍ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞു.
എന്നാല്‍ സിനിമയില്‍ നല്ല ഓഫറുകള്‍ വന്നാല്‍ ഉറപ്പായും ചെയ്യുമെന്നും ജൂഹി പറഞ്ഞു. അഭിനയം പോലെ തനിക്ക് ഇഷ്ടമുള്ള മറ്റൊന്നാണ് യാത്രകളെന്നും കിട്ടുന്ന സമയത്തെല്ലാം യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ് താനെന്നും ജൂഹി പറയുന്നു. തന്റെ ഇനിയുള്ള യാത്രകളില്‍ പ്രേക്ഷകരെയും ഒപ്പം കൊണ്ടുപോകുമെന്നും അതിനായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയതായും ജൂഹി അറിയിച്ചു. പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ് എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്. ലച്ചുവിന്ന് നല്കിയ പിന്തുണ തനിക്കും തരണം എന്ന് അഭ്യര്‍ത്ഥിച്ചാണ് ജൂഹി വിഡിയോ അവസാനിപ്പിക്കുന്നത്.താരത്തിന്റെ പുതിയ പരിപാടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments