CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാല്‍ എന്ന വ്യക്തിയോട് ഏറ്റവും ഇഷ്ടവും ബഹുമാനവും തോന്നിയ നിമിഷം ; ലോക ക്യാന്‍സര്‍ ദിനത്തിൽ വൈറലായി കുറിപ്പ്

ആള്‍കൂട്ടത്തില്‍ അവരെ ശ്രദ്ധിച്ച മോഹന്‍ലാല്‍ അവരെ അദ്ദേഹത്തിന്റെ കരവാനിലേക്ക് വിളിച്ചു വരുത്തി

ഇന്ന് ലോക ക്യാന്‍സര്‍ ദിനമാണ്. ക്യാന്‍സര്‍ രോഗ ബാധയും ഇത് വഴിയുള്ള മരണവും തടയുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. ഈ ദിനത്തില്‍ മോഹന്‍ലാലിന്‍റെ നല്ല മനസിനെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്യാന്‍സറിനെ അതിജീവിച്ച ഒരു വനിതയ്‌ക്കൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്.

കുറിപ്പിന്റയെ പൂർണരൂപം……………………………….

മോഹന്‍ലാല്‍ എന്ന വ്യക്തിയോട് ഇഷ്ടവും ബഹുമാനവും തോന്നിയ ഒരു സംഭവം അടുത്തിടെ ഉണ്ടായി..

ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ ബിസിനസ് ചെയ്യുന്ന, എനിക്ക് ജേഷ്ഠ തുല്യനായ……. (പേര് പറയുന്നില്ല )ചേട്ടന്റെ മകള്‍ കാന്‍സര്‍ സര്‍വൈവേര്‍ ആണ്… അവര്‍ അവരുടെ ഫ്‌ലാറ്റില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ എല്ലാവരും ചെയ്യുന്ന പോലെ അത് കാണുവാന്‍ പോയി..പ്രതേകിച്ചു മോഹന്‍ലാലിനെ അടുത്ത് കാണാം എന്ന പ്രതീക്ഷയും.. ഒരു പൂ ചോദിച്ചപ്പോള്‍ ഒരു വസന്തം തന്നെ തന്നു എന്നത് പോലെ ആയിരുന്നു തുടര്‍ന്ന് നടന്നത്..

ആള്‍കൂട്ടത്തില്‍ അവരെ ശ്രദ്ധിച്ച മോഹന്‍ലാല്‍ അവരെ അദ്ദേഹത്തിന്റെ കരവാനിലേക്ക് വിളിച്ചു വരുത്തി എന്ത് പറ്റി എന്ന് അന്വേഷിച്ചു.. രോഗത്തെ പറ്റിയും അതിന്റെ അതിജീവനത്തെ പറ്റിയും ഒക്കെ വളരെ വിശദമായി തന്നെ അന്വേഷിച്ചു മനസിലാക്കി .. അതിന് ശേഷം അദ്ദേഹം തന്നെ മുന്‍കൈ എടുത്തു കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു..

അവര്‍ക്ക് എന്തായാലും ഈ സംഭവം ഒരു പുത്തനുണര്‍വ് നല്‍കും എന്നുറപ്പാണ്…

shortlink

Related Articles

Post Your Comments


Back to top button