മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ നിറഞ്ഞു നില്ക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ച പ്രിയ സംവിധായകനാണ് പ്രിയദര്ശന് .മോഹന്‍ ലാല്‍ പ്രിയന് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തിന്റെ പുതിയ തുറന്ന് പറച്ചിലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.മലയാള സിനിമയിലെ പുതുതലമുറയുടെ സിനിമകളെ പ്രശംസിച്ചാണ് സംവിധായകന് പ്രിയദര്ശന് എത്തിയത്.
പുതുതലമുറയിലെ സംവിധായകരുടെ സിനിമകള്‍ കാണുമ്പോാള്‍ എന്തുകൊണ്ടാണ് തനിക്ക് ഇത്തരം സിനിമകളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റാത്തതെന്ന് ആലോചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പുതിയ തലമുറ എടുക്കുന്ന സിനിമകള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ഹെലന് ഇതൊക്കെ കണ്ടപ്പോള്‍ എനിക്കെന്താണ് ഇങ്ങനെ ചിന്തിക്കാന്‍ പറ്റാത്തതെന്ന്. അവര്‍ ഇന്ററസ്റ്റിംഗായിട്ടാണ് ചിത്രങ്ങളെടുക്കുന്നത്.. മലയാളസിനിമയിലെ പെര്‍ഫോമന്‍സ് എന്ന് പറയുന്നത് റിയലിസ്റ്റിക് ആവാന്‍ തുടങ്ങി. എന്നെപ്പോലുള്ള ആളുകള്‍ റിട്ടയര്‍ ചെയ്യേണ്ട സമയമായി, എന്നിട്ട് ഇവര്‍ക്ക് വിട്ടുകൊടുക്കേണ്ട സമയമായി എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Post Your Comments