CinemaGeneralLatest NewsMollywoodNEWS

വേദനയാല്‍ മിണ്ടാന്‍ കഴിയാത്ത അവസ്ഥ ശേഷം നേരെ ഹോസ്പിറ്റലില്‍: ഗുരുതരമായ നിമിഷത്തെക്കുറിച്ച് നീത പിള്ള

ചില ദിവസം രാവിലെ തന്നെ സ്നോ ഫോള്‍ ആയിരിക്കും

വലിയ പ്രയത്നം കൊണ്ടാണ് നീത പിള്ള എന്ന യുവ നടി ദി കുങ്ഫു മാസ്റ്റര്‍   എന്ന ചിത്രത്തില്‍ തന്‍റെ നായിക വേഷം മികവുറ്റതാക്കി മാര്‍ഷ്യല്‍ ആര്‍ട്സ് പ്രധാന പ്രമേയമാകുന്ന ചിത്രത്തില്‍ ചടുലമായ ആക്ഷന്‍ സീനുകള്‍ കൊണ്ടായിരുന്നു നീത പിള്ള സിനിമാ ലോകത്തെ ഞെട്ടിച്ചത്. സിനിമയുടെ അന്തിമ ഘട്ടത്തില്‍ തനിക്ക് പരിക്ക് പറ്റിയ അനുഭവത്തെക്കുറിച്ചും സിനിമ ചെയ്യാനെടുത്ത പരിപൂര്‍ണ്ണമായ റിസ്കിനെക്കുറിച്ചും നീത പിള്ള വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ്.

‘ഷൂട്ടിംഗ് ടീം ഉത്തരാഖണ്ഡിൽ ചെന്നിറങ്ങിയപ്പോള്‍ തന്നെ കേട്ടത് താമസസ്ഥലത്തേക്ക് വണ്ടിപോകുന്നില്ല എന്നാണ്. ബ്യാഗും ക്യാമറ ഉപകരണങ്ങളും എല്ലാമെടുത്ത് അഞ്ചു കിലോമീറ്റര്‍ നടന്നാണ് ജോഷിമഠിലെ താമസസ്ഥലത്ത് എത്തിയത്. ആറു വര്‍ഷത്തിനു ശേഷമാണു അവിടെ അത്രയും മഞ്ഞ് പെയ്യുന്നത്. ആദ്യ ഷെഡ്യൂള്‍ മുഴുവന്‍ മഞ്ഞിലായിരുന്നു. വണ്ടി പാതിവഴിയില്‍ നില്‍ക്കും. ബാക്കി ദൂരം നടന്നുപോണം. ചില ദിവസം രാവിലെ തന്നെ സ്നോ ഫോള്‍ ആയിരിക്കും. തലേദിവസം ഷൂട്ട്‌ ചെയ്തതിന്റെ ബാക്കി നമുക്ക് അപ്പോള്‍ ചെയ്യാന്‍ കഴിയില്ല. കുറച്ചു നേരം കഴിയുമ്പോള്‍ കാലൊക്കെ ഫ്രീസാകും. മസിലു കയറലും, കയ്യും കാലും വിണ്ടു കീറലും തുടങ്ങി നിരവധി പ്രശ്നങ്ങള്‍. 170 ദിവസം ഷൂട്ട്‌ ചെയ്തു. പ്രധാന ആക്ഷന്‍ രംഗങ്ങളെല്ലാം കഴിഞ്ഞു ചെറിയൊരു സീന്‍ കേരളത്തിലുണ്ടായിരുന്നു. ഞാന്‍ വീഴുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. പ്രതീക്ഷിച്ച പോലെ ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. കൈ കുത്തി വീണു. വേദന കൊണ്ട് മിണ്ടാന്‍ പോലും കഴിയാത്ത അവസ്ഥ. മാസ്റ്റെഴ്സിനു പെട്ടെന്ന് തന്നെ കാര്യം മനസ്സിലായി പിന്നെ നേരെ ഹോസ്പിറ്റലിലേക്ക്.`

shortlink

Post Your Comments


Back to top button