Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodMovie GossipsNEWSWOODs

”അന്ന് അച്ഛന്റെ ഒക്കത്ത് ഇരിക്കുന്ന കുറുമ്പൻ ചെക്കൻ തടിയൊക്കെ വളർന്ന് അച്ഛനോളം ആയല്ലോ”മകനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ലാൽ

മകനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ലാൽ. 'അന്നും ഇന്നും' എന്ന ഒരു ക്യാപ്ഷനോടെ മകനോടൊപ്പം നിൽക്കുന്ന പഴയകാല ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് താരം പങ്കുവെച്ചത്.

മികച്ച നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്ന നിലയിലെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ലാൽ. വില്ലൻ, കൊമേഡിയൻ, നായകൻ എന്നിങ്ങനെ  ഏത് വേഷവും തന്റെ കൈയിൽ ഭദ്രമാക്കിയ ലാൽ സംവിധാനത്തിലൂടെയും തിരക്കഥകളിലൂടെയും വേറിട്ട സിനിമാശൈലികളും മലയാളികൾക്ക് കാണിച്ചുതന്നു.

ഇപ്പോൾ അച്ചന്റെ പാതയിൽ സിനിമയിലേക്ക് ചുവടുവച്ച ജീൻ പോൾ ലാൽ മലയാളത്തിന്റെ മികച്ച സംവിധായകരുടെ പട്ടികയിലേക്ക് ഉയർന്നുകഴിഞ്ഞു. ജീനിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം ഡ്രൈവിങ് ലൈസെൻസ് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി വിജയകരമായി പ്രദർശനം തുടർന്ന ചിത്രമാണ്. ഇപ്പോൾ മകനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ലാൽ. ‘അന്നും ഇന്നും’ എന്ന ഒരു ക്യാപ്ഷനോടെ മകനോടൊപ്പം നിൽക്കുന്ന പഴയകാല ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് താരം പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by LAL (@lal_director) on


നിരവധി രസകരമായ കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ‘ അന്ന് അച്ഛന്റെ ഒക്കത്ത് ഇരിക്കുന്ന കുറുമ്പൻ ചെക്കൻ തടിയൊക്കെ വളർന്ന് അച്ഛനോളം ആയല്ലോ എന്നാണ് ആരാധകരുടെ കമന്റ്. എങ്ങനെയാണ് ഈ പ്രായത്തിലും സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് എന്നും ചോദിക്കുന്നവരുണ്ട്.

shortlink

Related Articles

Post Your Comments


Back to top button