മലയാള സിനിമയിലെ മൂന്ന് താരങ്ങളുടെ വിവാഹമായിരുന്നു ഞായറാഴ്ച നടന്നത്. ബാലതാരമായെത്തി പിന്നീട് തിരക്കഥാകൃത്തും നായകനുമായി മാറിയ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ വിവാഹവും കഴിഞ്ഞ ദിവസമായിരുന്നു. കോതമംഗലം സ്വദേശിനിയായ ഐശ്വര്യയെയായിരുന്നു താരം ജീവിതസഖിയാക്കിയത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെയായാണ് കലൂരില്‍ വെച്ച് വിരുന്ന് നടത്തിയത്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്. മമ്മൂട്ടി , മോഹന്‍ലാല്‍, വിജയരാഘവന്, നമിത പ്രമോദ്, നാദിര്‍ഷ, ദിലീപ് തുടങ്ങി വന്‍താരനിരയായിരുന്നു വിരുന്നില്‍ പങ്കെടുക്കാനായി എത്തിയത്. വിഷ്ണുവിന്റെ ആത്മമിത്രങ്ങളായ ധര്‍മ്മജനും ബിബിനുമായിരുന്നു വിരുന്നിന് ചുക്കാന്‍ പിടിച്ചത്. മൈക്കുമായി എല്ലാവര്ക്കും മുന്നിലേക്കെത്തിയത് ധര്‍മ്മജനായിരുന്നു.
എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലൂടെയായിരുന്നു വിഷ്ണു അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥാകൃത്തായത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയതും അദ്ദേഹമായിരുന്നു.
Post Your Comments