
മലയാള സിനിമയുടെ താര തിളക്കങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമ ഏതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ രഞ്ജിത്ത്. നിഷ്കളങ്കനായ ഒരു തൃശൂർകാരൻ നസ്രാണിയുടേ കഥ പറഞ്ഞ ‘പ്രാഞ്ചിയേട്ടന് ആന്റ് ദ സെയ്ന്റ് ആണ്’ മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രം എന്ന് സംവിധായകൻ പറയുന്നു. ആ സിനിമ എടുക്കുന്നതില്‍ നിന്നും പലരും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നതായും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
ആളുകളെ പറ്റിക്കുന്ന തരത്തിലുള്ള കുറേ മാടമ്പി സിനിമകള്‍ എടുത്തിട്ടുണ്ടെന്ന് സംവിധായകന് തുറന്നുപറഞ്ഞു. ‘നരസിംഹം’ പോലുള്ള സിനിമകള്‍ എഴുതിയാല്‍ പോരെയെന്നും തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ സംതൃപ്തിയുണ്ടാക്കുന്നത് ചെയ്യണ്ടേയെന്നും രഞ്ജിത്ത് മാതൃഭൂമി അക്ഷരോത്സവത്തിനിടെ പറഞ്ഞു.
മമ്മൂട്ടി നായകനായി 2010 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രാഞ്ചിയേട്ടന് ആന്റ് ദി സെയ്ന്റ്. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രിയാമണി നായികായായ ചിത്രത്തില്‍ ഖുശ്ബു, സിദ്ദിഖ്, ഇന്നസെന്റ്, മാസ്റ്റര്‍ ഗണപതി, രാമു, ടി.ജി.രവി, ഇടവേള ബാബു, ജയരാജ് വാര്യര്‍ ,ടിനി ടോം,ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ഒരു ചിത്രമായിരുന്നു പ്രാഞ്ചിയേട്ടന് ആന്റ് ദി സെയ്ന്റ്.ആ വർഷം നിരവധി അവാർഡുകളും ചിത്രം നേടിയിരുന്നു.
Post Your Comments