സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗായത്രി അരുൺ. അതിനുശേഷം സിനിമയിലേക്കും താരത്തിന് അവസരം ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ നിരവധി സിനിമകളിൽ തിരക്കേറിയതോടെ സ്ലിം ലുക്കിൽ എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റയിലാണ് താരം പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അടുത്തതായി മമ്മൂട്ടിയുടെ വൺ, അർജുൻ അശോകന്റെ മെമ്പർ രമേശൻ തുടങ്ങിയ സിനിമകളിലും അഭിനയിക്കുന്നുണ്ട്.
പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ഗായത്രി അരുണ്‍. ആറ് വര്‍ഷത്തോളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയലില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധ നേടിയത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സര്‍വ്വോപരി പാലക്കാരന്, ഓര്‍മ്മ, തൃശൂർപൂരം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
Post Your Comments