കേരള സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ ലഹരി വിരുദ്ധ പ്രചാരണത്തിൽ പങ്കാളിയായി നടി മഞ്ജു പിള്ള. ‘വിമുക്തി’ ബോധവത്കരണ പദ്ധതിയിലാണ് നടി പങ്കുചേർന്നത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ഒപ്പം എറണാകുളം ബ്രോഡ്‍വേയിലെ വീടുകള്‍ കയറിയിറങ്ങാൻ മഞ്ജുവും പങ്കുചേർന്നു.
ലഹരി മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ഥിച്ച് ഓരോ വീടുകളിലെയും കുട്ടികളെ കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. ‘തനിക്കുമുണ്ട് ഒരു മകൾ, ഉപദേശം ഇഷ്ടമില്ലാത്ത പ്രായമാണ്, നിങ്ങള്‍ തന്നെ കൂട്ടുകാരെ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം’ എന്ന് കുട്ടികളോട് പങ്കുവെച്ചാണ് മഞ്ജു ലഹരി വിരുദ്ധ പ്രചാരണം തുടര്‍ന്നത്.നമ്മൾ വിചാരിച്ചാൽ ലഹരി വിമുക്തമായ കേരളം സൃഷ്ടിക്കാനാകുമെന്ന് മഞ്ജു പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ലഹരി വര്‍ജ്ജന മിഷൻ്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ എസ് രഞ്ജിത്ത് വ്യക്തമാക്കി.ജനുവരിയിൽ എറണാകുളം ജില്ലയിൽ മാത്രം ലഹരി മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 70 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് ലഹരി മരുന്നിൻ്റെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിമുക്തി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. മൂന്നു മാസം നീണ്ടുനിൽക്കുന്നതാണ് ബോധവത്കരണ പരിപാടി. വരും ദിവസങ്ങളിൽ മറ്റ് ചില താരങ്ങളും പ്രചരണത്തിൽ പങ്കെടുക്കും.
Post Your Comments