
മലയാളികളുടെ പ്രിയതാരമാണ് ടോവീനോ തോമസ് താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. കഴിഞ്ഞ ദിവസത്തെ നടന്ന പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിച്ച നടന് ടൊവീനോ തോമസിനെതിരെ നിയമ നടപടിയുമായി കെ എസ് യു രംഗത്തെത്തിയിരുന്നു. കൂടാതെ താരത്തിന് എതിരെ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നു.എന്നാല്‍ ഇപ്പോള്‍ ടോവീനോയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് ടിനി ടോം.
മാനന്തവാടി മേരി മാതാ കേളജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം അരങ്ങേറിയത്. കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം മാനന്തവാടിയില്‍ നടത്തിയ പൊതുചടങ്ങിലാണ് ജില്ലാ കളക്ടറും സബ്ബ് കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോ വിദ്യാര്‍ത്ഥിയെ കൂവിച്ചത്. ടൊവിനോ പ്രസംഗിക്കുമ്പോള്‍ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചു വരുത്തി കൂവിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ നിര്‍ബന്ധം ചെലുത്തി കൂവിച്ച ശേഷമാണ് സ്റ്റേജില്‍ നിന്നും പോവാന്‍ അനുവദിച്ചത് താരത്തിന്റെ ഈ നടപടിക്ക് വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായത്.
കെ എസ് യു ടോവിനോയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് വെല്‍ഡണ്‍ ടൊവീനോ എന്നാണ് ടിനി ഫെയ്സ്ബുക്കില്‍ കുറിച്ചത്. അതേസമയം, നടന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വലിയ വിമര്‍ശനങ്ങളാണ് ആരാധകര്‍ നടത്തിയിട്ടുണ്ട്. വലിയ രീതിയില്‍ ഉള്ള വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്.
Post Your Comments