ഉപ്പും മുളകും പരമ്പരയിലൂടെയെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് ജൂഹി റുസ്തഗി. മിനി സ്ക്രീനിനു അകത്തും പുറത്തും ജൂഹി എന്ന നടിയ്ക്ക് കരിയറിൽ നേടിക്കൊടുത്ത ഏറ്റവും വലിയ അംഗീകാരമായിരുന്നു ഈ പരമ്പരയിലെ ലച്ചു എന്ന കഥാപാത്രം.
പരമ്പര ആയിരം എപ്പിസോഡുകൾ പിന്നിട്ടപ്പോഴാണ് ലച്ചുവായെത്തുന്ന ജൂഹി റുസ്തഗി പരമ്പരയിൽ നിന്നും പിന്മാറുന്നത്. അന്ന് മുതൽ ലച്ചു തിരികെ എത്തും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ എന്നാൽ താൻ പിന്മാറുകയാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ല എന്ന പ്രഖ്യാപനം ലച്ചു നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.
ഷൂട്ടും, പരിപാടികളും കാരണം പഠിത്തത്തിൽ അധികം ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും അത് കൊണ്ടാണ് താൻ പിന്മാറുന്നതെന്നുമാണ് ലച്ചു നൽകിയ വിശദീകരണം. മാത്രമല്ല, പിന്നെ അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്ര ചെയ്യുക എന്നത്. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. ഞാന്‍ മാത്രം പോയിട്ട് കാര്യമില്ല. ഞാന്‍ നിങ്ങളെയും കൊണ്ട് പോകും.’
‘അതിന് വേണ്ടി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ്. പെർഫെക്ട് സ്ട്രെയിഞ്ചേഴ്സ് എന്നാണ് പേര്. ലെച്ചുവിന് തന്ന അതേ സപ്പോര്‍ട്ട് എനിക്കും തരണം.’എന്നാണ് ജൂഹി വീഡിയോയില്‍ പറയുന്നത്.
Post Your Comments