CinemaGeneralMollywoodNEWS

എനിക്ക് നല്ല സിനിമകളില്ല, പ്രതീക്ഷകള്‍ കൈവിട്ടപ്പോള്‍ മമ്മൂട്ടിക്ക് ആശ്വാസം പകര്‍ന്നത് ഈ മഹാനടന്‍

എനിക്ക് നല്ല സിനിമകള്‍ ലഭിക്കുന്നില്ല

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ വല്ലാത്ത നിരാശനായിരുന്നുവെന്ന് തുറന്നു പറയുകയാണ് അദ്ദേഹത്തിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച മലയാളത്തിന്റെ അതുല്യ നടന്‍ നെടുമുടി വേണു തന്നെ തേടി നല്ല ഒരു കഥാപാത്രങ്ങളും വരുന്നില്ലല്ലോ എന്ന ആശങ്കയായിരുന്നു മമ്മൂട്ടിയുടെ പ്രശ്നമെന്ന് നെടുമുടി വേണു പറയുന്നു. പിന്നീട് ഇന്ത്യന്‍ സിനിമയില്‍ മമ്മൂട്ടി അടയാളപ്പെടുത്തിയ കഥാപാത്രങ്ങള്‍ ദേശീയ തലത്തില്‍പോലും വലിയ ചലനം സൃഷ്ടിച്ചവയാണ്. ഡോക്ടര്‍ അംബേദ്‌കറും,വടക്കന്‍ വീരഗാഥയും, ദളപതിയുമൊക്കെ  മമ്മൂട്ടിയുടെ മികച്ച അഭിനയ നിമിഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ അഭിമാന സിനിമകളായി ഇന്നും തെളിഞ്ഞു നില്‍ക്കുന്നു.

എനിക്ക് നല്ല സിനിമകള്‍ ലഭിക്കുന്നില്ല. എന്റെ സിനിമാ ഭാവി എന്താകും എന്ന കാര്യത്തില്‍ നിശ്ചയമില്ല മമ്മൂട്ടി ഇടറിയ വാക്കുകളോടെ നെടുമുടി വേണുവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു. “മമ്മൂട്ടി താങ്കള്‍ എന്തിന് സങ്കടപ്പെടണം, നാളത്തെ സൂപ്പര്‍ സ്റ്റാര്‍ നിങ്ങളാണ്, നല്ല ഉയരം, സൗന്ദര്യം, നല്ല ശബ്ദം,  ഒരു സൂപ്പര്‍ താരത്തിനു വേണ്ട എല്ലാ ലക്ഷണങ്ങളുമുള്ള നിങ്ങള്‍ സങ്കടപ്പെടരുത്, ഇന്ത്യ അറിയുന്ന വലിയ നടനായി നിങ്ങള്‍ നാളെ കൈയ്യടി നേടും ഉറപ്പ്.

shortlink

Related Articles

Post Your Comments


Back to top button