മലയാളത്തിലെ യുവനടന് ടൊവീനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി കെഎസ്യു. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ താരത്തിനെതിരെ കെഎസ്യു രംഗത്ത് എത്തിയത്.
മാനന്തവാടി മേരി മാതാ കേളേജിലാണ് ആരോപണത്തിന് ഇടയാക്കിയ സംഭവം. ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി പൊതുചടങ്ങില്‍
വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും പങ്കെടുത്തിരുന്നു. ടോവിനോ ഉദ്ഘാടനം പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസില്‍ കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയാണ് മൈക്കിലൂടെ കൂവാന്‍ ടോവിനോ ആവശ്യപ്പെട്ടത്. ആദ്യം വിസമ്മതിച്ച കുട്ടിയെ നിര്‍ബന്ധിച്ചു നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. ഇതിനെതിരെയാണ് പരാതിയുമായി കെഎസ്യു എത്തിയത്
Post Your Comments