
ടെലിവിഷൻ ആരാധകരുടെ ഇഷ്ട അവതാരകയായ പേര്ളിയുടെയും ടെലിവിഷൻ താരവുംപേർളിയുടെ ജീവിത പങ്കാളിയുമായ ശ്രീനിഷിന്റെയും വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ്ബോസിലൂടെ ഒന്നിച്ച ഇരുവരും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കുന്നതിനാല്‍ തങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും താരങ്ങള്‍ തന്നെ ആരാധകരോടായി പങ്കുവെക്കാറുണ്ട്. ശ്രീനിഷ് വാങ്ങി തന്ന കുപ്പിവളയുടെ കഥ ഇന്ന് പേര്‍ളി പറഞ്ഞിരുന്നു.
ഇപ്പോഴിതാ പേര്ളിയുടെ പ്രിയപ്പെട്ടൊരു കൂട്ടുകാരിയെ പരിചയപ്പെടുത്തുകയാണ് ശ്രീനിഷ്. പേര്‍ളിയ്ക്കും ഒരു അമ്മൂമ്മയ്ക്കുമൊപ്പമുള്ള ചിത്രമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീനിഷ് പങ്കുവെച്ചത്. ചിത്രത്തിനൊപ്പം പേളിയുടെ ബെസ്റ്റ് ബഡ്ഡിയാണ് ഈ അമ്മൂമ്മയെന്നും ഇപ്പോള്‍ എന്റെയു ഫ്രണ്ട് ആയെന്നും ശ്രീനിഷ് പറയുന്നു. ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
View this post on Instagram
. കഴിഞ്ഞ മേയ് മാസമാണ് ഇരുവരും വിവാഹത്തിലൂടെ ഒന്നാകുന്നത്. ഇപ്പോള്‍ ശ്രീനിഷ് ഒരു സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. പേര്‍ളി തമിഴിലൊരു ഡാന്‍സ് റിയാലിറ്റി ഷോ യുടെ അവതാരകയാണ്. ഇതിനിടെ പേര്‍ളി ഗര്‍ഭിണിയാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതെല്ലാം താരകുടുംബം നിഷേധിച്ചു.
Post Your Comments