
എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി സംവിധായകൻ എം.ഹരികുമാർ ഒരുക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണ് എന്ന് സംവിധായകൻ. ചിത്രത്തിൽ സുരാജിന്റെ നായികയായി മഞ്ജു എത്തുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണ് എന്ന പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് എം.ഹരികുമാർ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
തന്റെ ചിത്രത്തിലേയ്ക്ക് താരങ്ങളെ സമീപിച്ചിട്ടില്ലെന്നും പുറത്തു വന്ന വാർത്ത വ്യാജമാണെന്നും സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ കാസ്റ്റിങ്ങ് പൂർത്തിയായിട്ടില്ലെന്നും വളരെ പെട്ടെന്ന് തന്നെ ചിത്രത്തിലെ താരങ്ങളെ കുറിച്ചുളള വിവരങ്ങൾ പുറത്തു വിടുമെന്നും ഹരികുമാർ വ്യക്തമാക്കി.
ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റേയും രാധികയുടേയും കഥയാണ് ചെറികഥയിൽ പറയുന്നത്. അലസനായ സജീവന്റെ ജീവിതത്തിലേയ്ക്ക് രാധിക എത്തുന്നതോടെ ഉണ്ടാകുന്ന മാറ്റങ്ങളാണ് കഥയിൽ പറയുന്നത്. കടം വാങ്ങി ജീവിതം നീക്കികൊണ്ട് പേകുന്ന സജീവനിൽ നിന്ന് ഓട്ടോ ഏറ്റെടുത്തു രാധിക ഓടിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും ഒടുവിൽ രാധിക ഓട്ടോതൊഴിലാളിയായി മാറുന്നതുമൊക്കെയാണ് കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments