ആരാധകന്റെ ഫോണ്‍ പിടിച്ചെടുത്ത നടന് സല്മാന് ഖാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഗോവയിലെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന. ഗോവ വിമാനത്താവളത്തില്‍വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് സല്മാന് ഖാനെതിരെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റസ് യൂണിയന് ഓഫ് ഇന്ത്യ രംഗത്തെത്തിയത്.
ആരാധകനോട് സല്മാന് ഖാന് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം താരത്തിന് ഗോവയില്‍ വിലക്കേര്‍പ്പെടുത്തണമെന്നും സ്റ്റുഡന്റസ് യൂണിയന് ഗോവ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സല്മാന് ഖാനെതിരെ ഗോവ ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ നരേന്ദ്ര സവൈകറും രംഗത്തെത്തിയിരുന്നു.
അനുവാദം കൂടാതെ ആരാധകന് സല്‍മാനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ താരം യുവാവിന്റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുക്കുകയും കാറിലേക്ക് കയറാനായി പുറത്തേക്ക് പോകുകയുമായിരുന്നു.
Post Your Comments