CinemaGeneralLatest NewsMollywoodNEWS

മകന്റെ പരീക്ഷാപേപ്പറിലൂടെ രസകരമായ ഒരു നിരീക്ഷണം നടത്തി റസൂൽ പൂക്കുട്ടി

"ഞാനെന്റെ മകന്റെ ഉത്തരപേപ്പർ നോക്കുകയായിരുന്നു. അതിൽ രണ്ട് ഉത്തരങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കി.

രാഷ്ട്രീയമായാലും വ്യക്തിപരമായാലും നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന വ്യക്തിയാണ് ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടി. സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവയ്ക്കുന്ന പല നിരീക്ഷണങ്ങളും ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. അത്തരത്തിൽ രസകരമായ ഒരു നിരീക്ഷണമാണ് സ്വന്തം മകന്റെ പരീക്ഷാപേപ്പറിലെ ഉത്തരങ്ങൾ പങ്കുവച്ച് റസൂൽ പൂക്കുട്ടി നടത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം പറയുന്നത്

കുറിപ്പിന്റയെ പൂർണരൂപം………………………….

“ഞാനെന്റെ മകന്റെ ഉത്തരപേപ്പർ നോക്കുകയായിരുന്നു. അതിൽ രണ്ട് ഉത്തരങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കി. ആ രണ്ട് ഉത്തരങ്ങളും പുസ്തകത്തിൽ നിന്ന് കിട്ടിയ വിവരങ്ങളായിരുന്നില്ല. മറിച്ച്, യുക്തിയിലൂടെ കണ്ടെത്തിയവയായിരുന്നു. ഒരു ചോദ്യം കോൺവെക്സ് കണ്ണാടികളെക്കുറിച്ചും മറ്റൊന്ന് ഭൂഗുരുത്വാകർഷണത്തെക്കുറിച്ചും ആയിരുന്നു. ഒന്നിൽ മുഴുവൻ മാർക്ക് കിട്ടിയെങ്കിലും രണ്ടാമത്തെ ഉത്തരം ഒട്ടും ദാക്ഷിണ്യമില്ലാതെ അധ്യാപകൻ വെട്ടിക്കളഞ്ഞു. അതിനൊപ്പം ഒരു കമന്റും അദ്ദേഹം ഉത്തരക്കടലാസിൽ കുറിച്ചിരുന്നു. എനിക്ക് മനസിലാവുന്നില്ല, എന്താണ് നമ്മുടെ അധ്യാപകർ, കുണാൽ കർമ സഞ്ചരിച്ച എയർലൈൻസിന്റേതു പോലെ പെരുമാറുന്നത് എന്ന്!”

ഭൂഗുരുത്വാകർഷണ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ ഉത്തരമാണ് അധ്യാപകൻ വെട്ടിക്കളഞ്ഞത്. മുകളിലേക്ക് പോകുന്നതൊക്കെ താഴേയ്ക്കു തന്നെ നിപതിക്കും എന്നായിരുന്നു റസൂൽ പൂക്കുട്ടിയുടെ മകന്റെ ഉത്തരം. ‘ആഹാ, ഗംഭീര ഉത്തരം,’ എന്നായിരുന്നു അതു വെട്ടിക്കളഞ്ഞ് അധ്യാപകൻ ഉത്തരക്കടലാസിൽ എഴുതിയ കമന്റ്. അധ്യാപകന്റെ നിലപാട് സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കർമ സഞ്ചരിച്ച എയർലൈൻസിന് സമാനമാണെന്ന് റസൂൽ പൂക്കുട്ടി ചൂണ്ടിക്കാട്ടി.

വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമിയെ ശല്യം ചെയ്തെന്നു ചൂണ്ടിക്കാണിച്ച് ഒരു സ്വകാര്യ എയർലൈൻ കമ്പനി, സ്റ്റാൻഡ് ആപ് കൊമേഡിയൻ കുനാൽ കർമയെ യാത്രയിൽ നിന്നു വിലക്കിയിരുന്നു. വിമാനത്തിൽ വച്ച് അർണബ് ഗോസ്വാമിയെ കുനാൽ ചോദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിനു പിന്നാലെയായിരുന്നു വിമാനക്കമ്പനിയുടെ നടപടി. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയരുന്ന സഹാചര്യത്തിലാണ് മകന്റെ പരീക്ഷപേപ്പറിലെ അധ്യാപകന്റെ പരാമർശങ്ങൾ ഉപയോഗിച്ച് റസൂൽ പൂക്കുട്ടി വിമനക്കമ്പനിയെ പരിഹസിച്ചത്.

shortlink

Related Articles

Post Your Comments


Back to top button