CinemaGeneralLatest NewsMollywoodNEWS

ചെറിയ സിനിമകളുടെ പ്രേക്ഷകര്‍ വലിയ ചിത്രങ്ങളെ അടച്ചാക്ഷേപിക്കുകയാണ് ചെയ്യുന്നത് ; സൈബര്‍ ആക്രമണത്തെ കുറിച്ച് സംവിധായകൻ സിദ്ദിഖ്

മാത്രമല്ല അക്രമണം നേരിടുന്ന ചിത്രങ്ങള്‍ നല്ലതാണെന്ന സത്യം ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു പോയാല്‍ കൂട്ടത്തോടെ അവര്‍ക്കെതിരെ തിരിഞ്ഞ് ആക്രമണം നടത്തും.

ചെറിയ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ മറ്റ് ചിത്രങ്ങളെ അടച്ചാക്ഷേപിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് സംവിധായകന്‍ സിദ്ദിഖ്. തന്റെ പുതിയ ചിത്രം ബിഗ്ബ്രദര്‍ സൈബര്‍ ആക്രമണം നേരിടുന്ന പശ്ചാത്തലത്തിലാണ് സംവിധായകന്റെ പ്രതികരണം.

ചെറിയ സിനിമകളെ മാത്രം ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പ്രേക്ഷകരുണ്ട്. അവര്‍ വലിയ ചിത്രങ്ങളെ അടച്ചാക്ഷേപിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. അതിനൊപ്പം തന്നെ ചെറിയ ചിത്രങ്ങളെ അവര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യും.

മാത്രമല്ല അക്രമണം നേരിടുന്ന ചിത്രങ്ങള്‍ നല്ലതാണെന്ന സത്യം ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു പോയാല്‍ കൂട്ടത്തോടെ അവര്‍ക്കെതിരെ തിരിഞ്ഞ് ആക്രമണം നടത്തും. ഇവര്‍ ഹൈലൈറ്റ് ചെയ്യുന്ന സിനിമകള്‍ നല്ലതാണെന്ന് പറഞ്ഞില്ലെങ്കില്‍ നമ്മള്‍ പഴഞ്ചനാകും പറഞ്ഞാല്‍ ബുദ്ധിജീവി എന്ന പട്ടം കിട്ടുകയും ചെയ്യും സംവിധായകൻ സിദ്ദിഖ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button