തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. സത്യന് അന്തിക്കാടിന്റെ മകന് സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്ററും ഗാനങ്ങളുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. മൂന്ന് തലമുറകളുടെ സംഗമത്തിന് കൂടിയാണ് ചിത്രം സാക്ഷ്യം വഹിക്കുന്നത്. ശോഭനയ്ക്കൊപ്പം സുരേഷ് ഗോപിയേയും നസ്രിയയേയുമായിരുന്നു പ്രധാന താരങ്ങളായി നിശ്ചയിച്ചിരുന്നത്. അവസാനനിമിഷമായിരുന്നു നസ്രിയ പുറത്തേക്ക് പോയതെന്ന് അനൂപ് സത്യന് പറയുന്നു. ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതിനെ കുറിച്ച് കൂടുതലായും സംസാരിച്ചത്.
മുന്‍കുട്ടി അനുവാദം ചോദിച്ചതിന് ശേഷമായിരുന്നു ശോഭനയെ കാണാനായി പോയത്. കഥ ഇഷ്ടമായതോടെ നോക്കമെന്നായിരുന്നു അവര്‍ പറഞ്ഞത്. വിശ്വസിപ്പിച്ച് സിനിമയിലേക്ക് അവരെ എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. കുറച്ചധികം സമയമെടുത്താണ് ശോഭനയെ ചിത്രത്തിലേക്ക് എത്തിച്ചത്. സുരേഷ് ഗോപി ഓക്കെ പറഞ്ഞിരുന്നുവെങ്കിലും ഡേറ്റുകളുടെ പ്രശ്നമുണ്ടായിരുന്നു. മറ്റ് ചില തിരക്കുകള്‍ വന്നതോടെ നസ്രിയ ചിത്രത്തില്‍ നിന്നും മാറുകയായിരുന്നുവെന്നും അനൂപ് സത്യന് പറയുന്നു.
Post Your Comments