മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഇന്നും മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ സമ്മാനിച്ച രാമ നാഥനും നാഗവല്ലിയും ഗംഗയും സണ്ണിയും നകുലനുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്നു. കാലങ്ങള്‍ കഴിഞ്ഞെങ്കിലും ചിത്രത്തിന്റെ മാസ്മരികത ഇന്നത്തെ തലമുറയ്ക്ക് ഇടയിലും നിറഞ്ഞ് നില്‍ക്കുന്നു എന്നാല്‍ ചിത്രത്തിലെ നാഗവല്ലിയുടെ അവസാന രംഗത്തെക്കുറിച്ച് തുറന്ന് പറിഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഫാസില്‍ .മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് ഫാസില്‍. മോഹന്‍ലാല്‍ മുതല്‍ ഫാസില്‍ വരെയുള്ള എണ്ണം പറഞ്ഞ അഭിനേതാക്കളെ സമ്മാനിച്ച ഫാസില്‍ ഇന്നും മലയാള സിനിമയിലെ പ്രിയ സംവിധായകനാണ്. മണിചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മതിയാകും ഫാസില്‍ എന്ന സംവിധായകന്റെ മനസിലാക്കാന്‍. കേരളകൗമുദിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.
‘മണിചിത്രത്താഴിലെ ആവാഹനം പലരാത്രികള്‍ കൊണ്ട് എടുത്തതാണ്. മോഹന്‍ലാലും ശോഭനയും അടക്കം എല്ലാ ആര്‍ട്ടിസ്റ്റുകളും സമയം നോക്കാതെ അതില്‍ ഇന്‍വോള്‍വ്ഡ് ആയി. ടേക്കുകള്‍ ചെയ്യുക, ചെയ്യുക എന്നതുമാത്രമായിരുന്നു ചിന്ത. എത്രയെടുത്താലും മതിയാവാത്ത അവസ്ഥ. അതൊരു കൂട്ടായ്മയാണ്. ഒരാള്‍ക്കായി കിട്ടുന്നതല്ല. നമ്മുടെ അഭിനേതാക്കള്‍ വളരെ ഇന്‍വോള്‍വ്ഡ് ആയാല്‍ സ്വാഭാവികമായും സംവിധായകനും അറിയാതെ അതില്‍പെടും. ടെക്നീഷ്യന്‍സും ഇന്‍വോള്‍വ്ഡ് ആവും. സിനിമയില്‍ കിട്ടുന്ന അസുലഭ നിമിഷങ്ങളാണത്’.താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments