മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച പ്രിയ സംവിധായകനും അഭിനേതാവുമാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ മേജര്‍ രവി രാജ്യ സ്‌നേഹം തുളുമ്പുന്ന പട്ടാള ജീവിതത്തിന്റെ കഥ പറയുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്റെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ എങ്ങനെ എങ്കിലും കയറണം എന്ന ആഗ്രഹം കൊണ്ട് നടക്കുന്നവര്‍ ഉണ്ട്. അര്‍ജുന്‍ എന്ന ചെറുപ്പക്കാരനാണെങ്കില്‍ അതിനുള്ള അവസരവും ഉണ്ടായിരുന്നു. എന്തെന്നാല്‍ അയാളുടെ അച്ഛന്‍ മലയാളത്തിലെ പ്രശസ്തനായ സംവിധായകനും അഭിനേതാവുമാണ്. അച്ഛന്റെ പേരില്‍ സിനിമയില്‍ എന്‍ട്രി കിട്ടാന്‍ വളരെ എളുപ്പം. എന്നാല്‍ ആ ചെറുപ്പക്കാരന്‍ അതിനു തയ്യാറായില്ല. കാമറമാന്‍ ആകണമെന്നത് സ്വയം തിരഞ്ഞെടുത്ത ആഗ്രഹമായിരുന്നു. അതിനുവേണ്ടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പോയി പഠിച്ചു. അവിടെ നിന്നിറങ്ങി സഹായി ആയി നില്‍ക്കാന്‍ പലരോടായി ചാന്‍സുകള്‍ ചോദിച്ചലഞ്ഞു, ഒടുവില്‍ കിട്ടിയ അവസരങ്ങള്‍ നന്നായി വിനിയോഗിച്ചു.
ഒരിടത്തും തന്റെ അച്ഛന്റെ മേല്‍വിലാസം ഉപയോഗിച്ചില്ല. ഒടുവിലയാള്‍, തന്റെ സ്വപ്നത്തിന്റെ യാഥാര്‍തഥ്യം പോലെ, പഠിച്ചു സ്വന്തമാക്കിയ നേടിയെടുത്ത അനുഭവങ്ങളും സമ്മാനിച്ച ആത്മവിശ്വാസത്തോടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ദി കുങ്ഫൂ മാസ്റ്റര്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി മാറിയ അര്‍ജുന്‍ രവിയാണ് ആ ചെറുപ്പക്കാരന്‍; സംവിധായകന്‍ മേജര്‍ രവിയുടെ മകന്‍. അഭിനന്ദനങ്ങള്‍ക്കും കൈയടികള്‍ക്കും നടുവില്‍ നില്‍ക്കുമ്പോള്‍ അര്‍ജുന്റെ മുഖത്തും മനസിലും ഉണ്ട്, സ്വയം നേടിയെടുത്ത ഒരു ലക്ഷ്യത്തിന്റെ ആഹ്ലാദം .അദ്ദേഹത്തിന്റെ മകന്റെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.അഴിമുഖത്തിന്റെ അഭിമുഖത്തിലാണ് അര്‍ജുന്‍ ഇത് പറഞ്ഞത്.
Post Your Comments