ബോളിവുഡിന്റെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ദീപിക പദുക്കോണ്‍. താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. തന്റെ നിലപാടുകള്‍ യാതൊരു മടിയുമില്ലതെ തുറന്ന് പറിയുന്ന താരത്തിന്റെ നിലാപാടുകള്‍ക്ക് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉണ്ടായത്. തനിക്ക് എതിരെയുള്ള പ്രചാരങ്ങള്‍ക്ക് കടുത്ത മറുപടിയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.
ജെ.എന്‍.യുവിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പസില്‍ സന്ദര്‍ശിക്കുകയും പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തതിന് നടി ദീപിക പദുക്കോണിന് നേരെ നടക്കുന്ന സംഘപരിവാര്‍ ദുഷ്പ്രചരണങ്ങള്‍ക്ക് മറുപടിയുമായാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.
തന്റെ ചിത്രമായ ഛപാകിന്റെ ഐഎംഡിബി റേറ്റിംഗ് കുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ദീപിക തുറന്നടിച്ചു. ഒരു റേഡിയോ ചാനല്‍ പരിപാടിക്കിടെയാണ് താരം ഇക്കാര്യത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്. നേരത്തെ ദീപികയുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്നു സംഘപരിവാര്‍ സംഘടനകള്‍ ആഹ്വനം ചെയ്തിരുന്നു.താരത്തിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments