തെന്നിന്ത്യന്‍ സിനിമ ലോകത്ത് മിന്നു താരമാണ് സൂപ്പര്‍ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം മാധവന് മാനേജ്മന്റ് രംഗത്ത് നിന്നും മോഡലിങ്ങിലേക്കും പിന്നീടു സിനിമയിലെത്തി വിജയ കൊടി പാറിച്ച താരം മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ അലൈപായുതേ’ എന്ന ആദ്യ ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
താരത്തിന്റെ മകനാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. നീന്തല്‍ താരമാണ് നടന് മാധവന്റെ മകന് വേദാന്ത്. പല ദേശീയ അന്താരാഷ്ട്ര മത്സരങ്ങളില്‍ നീന്തലില്‍ വിജയം കൊയ്ത വേദാന്തിന്റെ ഏറ്റവും പുതിയ മത്സരം സ്പോര്‍ട്സ് ചാനലില്‍ ലൈവ് ആയി കണ്ട സന്തോഷത്തിലാണ് അച്ഛന് മാധവന്.
‘സ്പോര്‍ട്സ് ചാനലില്‍ ലൈവ് ആയി സ്വന്തം മകന് വിജയിക്കുന്നത് കാണുക എന്നത് ഭാഗ്യമാണ്, പ്രിവിലേജും. വിചിത്രമായ ഒരു ഫീലിംഗ് ആണ് അത് നല്‍കുന്നത്. എല്ലാം ദൈവാനുഗ്രഹവും അമ്മയുടെയും മകന്റെയും അധ്വാനവും. ഞാന്‍ വെറും പ്രോത്സാഹനം മാത്രം,’ മാധവന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതാണ് ഇത്. തായ്ലന്ഡില് നടന്ന അന്താരാഷ്ട്ര നീന്തല്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടി വേദാന്ത്, മാധവന്-സരിത ബിര്‍ജെ ദമ്പതികളുടെ ഏകമകനാണ്. സിനിമയില്‍ എത്തും മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന സമയത്താണ് മാധവന് തന്റെ ശിഷ്യയും കൂട്ടുകാരിയുമായിരുന്ന സരിത ബിര്‍ജെയെ വിവാഹം കഴിച്ചത്. ഗോള്‍ഫ് കളിയില്‍ തല്പരനായ മാധവന് മെര്‍സിഡീസ് ട്രോഫി ഗോള്‍ഫ് മീറ്റിന്റെ ദേശീയ തലത്തില്‍ വരെ ക്വാളിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ സ്വന്തം സിനിമയുടെ പണിപ്പുരയിലുമാണ് മാധവന് ഇപ്പോള്‍ താരത്തിന്റെ മകന്റെ വിശേഷവും ആഘോഷമാക്കുകയാണ് ആരാധകര്‍.
Post Your Comments