GeneralLatest NewsMollywoodMovie GossipsNEWSWOODs

”നായകനായിട്ടല്ല, ഇവനെ വില്ലനാക്കിയാല്‍ ഗംഭീരമാകും” പൃത്വിരാജിനെ സിനിമയിലേക്ക് വിളിച്ചപ്പോൾ ഒരു പ്രമുഖ സംവിധായകൻ പറഞ്ഞത്; രഞ്ജിത്ത് മനസുതുറക്കുന്നു

രഞ്ജിത്ത് ചിത്രം നന്ദനത്തിലൂടെയാണ് പൃത്വിരാജ് വേലിത്തിരയിലേക്ക് എത്തുന്നത്. കൃഷ്ണഭക്തയായ ഒരു പെണ്‍കുട്ടിയുടെ ജീവിത കഥ പറഞ്ഞ ചിത്രം സൂപ്പര്‍ഹിറ്റായി. നന്ദനത്തില്‍ അഭിനയിക്കാനായി ആദ്യം പൃഥ്വിരാജിനെ വിളിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്.

പൃഥ്വിരാജിനെ ആദ്യം അഭിനയിപ്പിക്കാന്‍ വിളിച്ച വിവരമറിഞ്ഞ് നായകനല്ല ഇവനെ വില്ലനാക്കിയാല്‍ ഗംഭീരമാകും എന്ന് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ പറഞ്ഞതായാണ് രഞ്ജിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. ”രാജുവിനെ അഭിനയിക്കാന്‍ വിളിച്ച വിവരമറിഞ്ഞപ്പോള്‍ മലയാളത്തിലെ പ്രമുഖ സംവിധായകന്‍ എന്നോടുപറഞ്ഞത് നായകനായിട്ടല്ല, ഇവനെ വില്ലനാക്കിയാല്‍ ഗംഭീരമാകും” എന്നാണ് രഞ്ജിത്ത് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.

സംവിധായകന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ”ബഹുമാനത്തോടെ കാണുന്ന ഞങ്ങളുടെ കുടുംബസുഹൃത്തു കൂടിയായ ആ സംവിധായകന്‍ പിന്നീട് എന്റെ സിനിമയില്‍ അഭിനയിച്ചു” എന്ന് പൃഥ്വിരാജും വ്യക്തമാക്കി. ‘അയ്യപ്പനും കോശിയും’ ആണ് പൃഥ്വിയുടെയും രഞ്ജിത്തിന്റെയും റിലീസിനൊരുങ്ങുന്ന ചിത്രം.

shortlink

Related Articles

Post Your Comments

Back to top button