യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് നീരജ് മാധവ്. വ്യത്യസ്തമായ ചിത്രങ്ങളുമായണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകനാണ് താനെന്നും അദ്ദേഹം ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്. മികച്ച അവസരങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരക്കുകള്‍ക്കിടയിലും താരം പൊതുപരിപാടികളിലും സോഷ്യല്‍ മീഡിയിലും വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഇന്‍ഫോ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം നടന്ന ആഘോഷത്തിനിടയില്‍ മുഖ്യാതിഥിയായി എത്തിയത് നീരജായിരുന്നു.
വേദിയിലെത്തി സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഭാര്യയേയും വിളിച്ചത്. ഗൗതമന്റെ രഥമെന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹം. ഇതിനിടയിലാണ് ദീപ്തിയേയും വേദിയിലേക്ക് വിളിച്ചത്. നിങ്ങള്‍ക്ക് ഞാനൊരാളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഭാര്യയെ വിളിച്ചത്. ദീപ്തി എന്ന് വിളിച്ച് കൈപിടിച്ചാണ് നീരജ് എത്തിയത്. ഇതെന്റെ പടത്തിലെ നായികയല്ല, ജീവിതത്തിലെ നായികയാണ് എന്ന് പറഞ്ഞപ്പോള്‍ സദസ്സ് ഒന്നടങ്കം കൈയ്യടിക്കുകയായിരുന്നു.
Post Your Comments