
നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്‍. കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അന്‍പതോളം സിനിമകളില്‍ വേഷമിട്ട ഭാമ കുറച്ചു കാലങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റയെ മെഹന്ദി ചടങ്ങ് നടന്നത്. മെഹന്ദി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സുരേഷ് ഗോപി, മിയ, വിനു മോഹന്‍, വിദ്യ വിനുമോഹന്‍ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.
Post Your Comments