BollywoodGeneralLatest NewsMovie GossipsNEWSWOODs

”എന്തുണ്ടായാലും നേരിടുന്നതിന് മാനസികമായി തയ്യാറെടുത്തിരുന്നു” പിന്നിൽ തോണ്ടിയവനെ കൈകാര്യം ചെയ്ത രീതി തുറന്ന് പറഞ്ഞ് ബോളിവുഡ് താരസുന്ദരി

അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ ഒരു ഭയവും  ഇല്ലാത്ത ബോളിവുഡ് താര സുന്ദരികളിൽ ഒരാളാണ് തപ്‍സി പാനു. തന്റെ ജീവിതത്തിൽ തനിക്കു നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തപ്‌സി. കരീന കപൂറുമായുള്ള ഒരു റേഡിയോ പരിപാടിയിൽ സംഭാഷണത്തിനിടെയാണ് തപ്‌സി  അനുഭവം പങ്കുവെച്ചത്.

ഗുർപുരാബ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗുരുദ്വാരയിലേക്ക് പോകുന്നതിനിടെയാണ് തനിക്ക് ആ മോശം സംഭവം ഉണ്ടായതെന്ന് താപ്സി പറയുന്നു. നിരവധി സ്റ്റാളുകളും നല്ല തിരക്കും വഴിയിൽ ഉണ്ടായിരുന്നു. മുമ്പും തനിക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതിനാല്‍ മോശം അനുഭവം ഉണ്ടാകുമെന്ന് മനസിൽ കരുതിയിരുന്നതായി താരം പറയുന്നു.

എന്തുണ്ടായാലും നേരിടുന്നതിന് മാനസികമായി തയ്യാറെടുത്തിരുന്നു. ഇതിനിടെ ഒരാൾ എന്റെ പുറകിൽ സ്പർശിച്ചതായി തോന്നി. അത് തിരിച്ചറിഞ്ഞപ്പോൾ അയാൾ വീണ്ടും സ്പർശിച്ചു. തപ്‌സി വ്യക്തമാക്കി.

സ്വയം പ്രതിരോധിക്കാൻ ധൈര്യം ഉണ്ടായിരുന്നതിനാൽ തന്‍റെ പിന്നിൽ തോണ്ടിയ ആളോട്
പെട്ടെന്നു തന്നെ താൻ പ്രതികരിച്ചെന്നും പിന്നിൽ തോണ്ടിയയാളുടെ വിരൽ പിടിച്ച് തിരിച്ചെന്നും തപ്‌സി പറഞ്ഞു. അപ്പോൾ തന്നെ ആ തിരക്കിൽ നിന്നും ഒഴുവായി എന്നും താരം പറഞ്ഞു.

ഈ വർഷം നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഇതിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ കഥ പറയുന്ന’ സബാഷ് മിതാലി’  ആണ് നായികാ പ്രാധാന്യം ഏറെ ഉള്ളത്.

shortlink

Related Articles

Post Your Comments

Back to top button