
മലയാളത്തിന് പുറമെയും തന്റെ അഭിനയ മികവ് കൊണ്ട് കൈയ്യടി നേടിയ താരമാണ് മലയാളികളുടെ മസില് അളിയന് ഉണ്ണിമുകുന്ദന് താരത്തിന്റേതായി പുറത്തിറങ്ങിയ മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം മികച്ച സ്വീകാര്യതയാണ് നേടിയത് ചിത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തിയത്.എന്നാല്‍ തന്റെ സിനിമകളുടെ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍
ഒട്ടേറെ കാരണങ്ങളുണ്ട്. സ്റ്റൈല്‍, ‘കെഎല്‍ 10 പത്ത്’ തുടങ്ങിയ ചിത്രങ്ങളൊക്കെ ഉദാഹരണം. ‘സ്റ്റൈല്‍’ റിലീസിങ് സമയം പ്രശ്നമായിരുന്നു. ‘കെഎല്‍ 10 പത്തി’ലെ മലബാര്‍ ഭാഷ മനസ്സിലാകാത്തതു പ്രശ്നമായി എന്നു പലരും പറഞ്ഞു. ‘ഒരു മുറൈ വന്നു പാര്‍ത്തായ’ എന്ന ചിത്രം ഞാന്‍ വായിച്ച തിരക്കഥയേ ആയിരുന്നില്ല ഷൂട്ട് ചെയ്തത്.
‘
ഒറീസ’യിലേതു തോറ്റ നായകനായിരുന്നു. ജനം അത് അംഗീകരിച്ചില്ല. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം ടിവിയില്‍ കണ്ടപ്പോള്‍ ഒട്ടേറെപ്പേര്‍ വിളിച്ചു നന്നായി എന്ന് പറയുകയും ചെയ്തു. ഉണ്ണി മുകുന്ദന് വ്യക്തമാക്കി. താരത്തിന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ .
Post Your Comments