ബോളിവുഡിലും തെന്നിന്ത്യയിലും സൂപ്പര്‍ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് താപ്സി. താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്.മമ്മൂട്ടി ചിത്രത്തിലൂടെ താരം മലയാളത്തിലൂം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.താരത്തിന്റെ തുറന്ന് പറയലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.തന്റെ അഭിപ്രായങ്ങള്‍ സധൈര്യം തുറന്നു പറയുന്ന താരം കൂടിയാണ് അവര്‍. ഒരിക്കല്‍ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താപ്സി പാനു. ഒരു റേഡിയോ പരിപാടിയില്‍ കരീന കപൂറുമായുള്ള സംഭാഷണത്തിനിടെയാണ് താപ്സി തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് പറഞ്ഞത്.
ഗുരുപൂരബിന് ഗുരുദ്വാരയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത് . നിരവധി സ്റ്റാളുകള്‍ വഴിയിലുണ്ടായിരുന്നതായും നല്ല തിരക്കുണ്ടായിരുന്നതായും താപ്സി പറയുന്നു. മുമ്പ് തനിക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതിനാല്‍ മോശം അനുഭവം ഉണ്ടാകുമെന്ന് മനസില്‍ കരുതിയിരുന്നു എന്തു നേരിടുന്നതിനും താന്‍ മാനസികമായി തയ്യാറായിരുന്നു. ഇതിനിടെ ഒരാള്‍ എന്റെ പുറകില്‍ സ്പര്‍ശിച്ചതായി തോന്നി. അത് തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും സ്പര്ശിച്ചുസ്വയം പ്രതിരോധിക്കാന്‍ ധൈര്യം ഉണ്ടായിരുന്നതിനാല്‍ തന്റെപിന്നില് തോണ്ടിയയാള്ക്ക് വലിയ പാഠം നല്കാന് കഴിഞ്ഞുവെന്നും പെട്ടെന്നു തന്നെ താന്‍ പ്രതികരിച്ചെന്നും പിന്നില്‍ തോണ്ടിയയാളുടെ വിരല്‍ പിടിച്ച് തിരിച്ചെന്നും താപ്സി പറഞ്ഞു. ഉടന്‍ തന്നെ ആ തിരക്കില്‍ നിന്ന് മാറിയെന്നും താപ്സി. താരത്തിന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments