GeneralLatest NewsMollywood

പ്രൊഫ. ജോസഫിന്റെ ദുരിതങ്ങള്‍ക്ക് അറിയാതെയെങ്കിലും കാരണക്കാരനായി’: പരസ്യമായി മാപ്പ് പറഞ്ഞ് സംവിധായകന്‍

കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍' എന്ന ലേഖനത്തില്‍ നിന്നായിരുന്നു ടി.ജെ ജോസഫ് വിവാദമായ ചോദ്യം ഉണ്ടാക്കിയത്.

ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്കുള്ള ചോ​ദ്യ​പ്പേ​പ്പ​റി​ല്‍ മ​ത​നി​ന്ദ ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ചു അധ്യാപകന്റെ കൈവെട്ടിയ വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കണ്ടത്. അക്രമത്തിനു ഇരയായ പ്രൊഫ. ജോസഫിന്റെ ദുരിതങ്ങള്‍ക്ക് അറിയാതെയാണെങ്കിലും കാരണക്കാരനായതില്‍ പരസ്യമായി മാപ്പുപറഞ്ഞ് സംവിധായകനും എഴുത്തുകാരനുമായ പി ടി കുഞ്ഞുമുഹമ്മദ്. ടി ജെ ജോസഫിന്റെ ആത്മകഥയായ ‘അറ്റുപോയ ഓര്‍മകള്‍’ തൃശ്ശൂരില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞുമുഹമ്മദിന്റെ ‘തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ലേഖനത്തില്‍ നിന്നായിരുന്നു ടി.ജെ ജോസഫ് വിവാദമായ ചോദ്യം ഉണ്ടാക്കിയത്.

2010 ജൂ​ലൈ നാ​ലി​നാ​ണ് ഒ​രു​സം​ഘം പ്ര​ഫ. ജോ​സ​ഫി​ന്‍റെ വ​ല​തു കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ​ത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചായിരുന്നു അക്രമം. സംഭവത്തില്‍ എട്ടു എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

shortlink

Post Your Comments


Back to top button