CinemaLatest NewsMollywoodNEWS

ചെറുപ്പത്തില്‍ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു അതിനാല്‍ തന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയില്‍ മുങ്ങിപ്പോവുകയായിരുന്നു; നടി വീണ നന്ദകുമാര്‍

 

ആസിഫലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ’ ഈ ഒരു ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയായി മാറിയ താരമാണ് വീണ നന്ദകുമാര്‍. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരും വീണയ്ക്കുണ്ട്. ആദ്യകാലപ്രണയ അനുഭവങ്ങളെ കുറിച്ചുള്ള താരത്തിന്റെ പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചെറുപ്പത്തില്‍ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു താനെന്നും തന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയില്‍ മുങ്ങിപ്പോവുകയായിരുന്നെന്നും വീണ പറയുന്നു. ‘സ്‌കൂള്‍ കാലഘട്ടത്തിലാണല്ലോ ആണ്‍കുട്ടികളോട് ക്രഷും ഇന്‍ഫാക്‌ച്വേഷന്‍ എന്നൊക്കെ വിളിക്കുന്ന പ്രണയം തോന്നുക. പലരോടും താന്‍ തുറന്നു പറഞ്ഞപ്പോള്‍ നെഗറ്റീവായിരുന്നു മറുപടി. വീണ്ടും നെഗറ്റീവായല്ലോ മറുപടിയെന്ന് കരുതി ചിലരോട് പറയാതെ ഉള്ളില്‍ തന്നെ വെച്ചു.’

തന്റെ പ്രണയം നിരസിച്ച പയ്യന്‍ തനിക്ക് പതിനെട്ട് വയസായപ്പോള്‍ പ്രണയാഭര്‍ത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പറയുന്നു. ‘സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് താന്‍ അവനെ പറഞ്ഞുവിട്ടു.’ വനിതയുമായുള്ള അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി താരത്തിന്റെ തുറന്ന് പറിച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button