CinemaGeneralMollywoodNEWS

സിനിമ എനിക്ക് നഷ്ടമാകുമെന്ന് കരുതിയിരുന്നപ്പോഴാണ് പ്രിയദര്‍ശന്‍ സാര്‍ എനിക്ക് വേണ്ടി സീന്‍ മാറ്റി എഴുതിയത്!

'മഹേഷിന്റെ പ്രതികാരം' പ്രിയദര്‍ശന്‍ സാര്‍ തമിഴില്‍ എടുത്തപ്പോള്‍ എനിക്കും അവസരം തന്നു

മലയാള സിനിമ, മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുമ്പോഴും കാലഘട്ടത്തിനു അനുസൃതമായി പുതിയ പുതിയ നടന്മാരും നടികളും സിനിമയില്‍ ഇപ്പോഴും ഉദയം ചെയ്യുന്നുണ്ട്. ദിലീഷ് പോത്തന്‍ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ മലയാളത്തിന്‍റെ മുഖച്ചായ മാറ്റിയെഴുതിയപ്പോള്‍ ആ ന്യൂജെന്‍ ഒഴുക്കില്‍ ചില താരങ്ങളും മലയാള സിനിമയില്‍ തഴയപ്പെട്ടു.അവരില്‍ പ്രധാനിയായിരുന്നു വിജിലേഷ് എന്ന താരം. മഹേഷിന്റെ പ്രതികാരത്തില്‍ ഏറെ ചിരിപ്പിച്ച രംഗത്ത് വിജിലേഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് മൊഴി മാറ്റിയപ്പോള്‍ അതേ കഥാപാത്രം വിജിലേഷിനു തന്നെ പ്രിയദര്‍ശന്‍ സമ്മാനിച്ചിരുന്നു, തനിക്ക് വേണ്ടി അതിലെ സീന്‍ മാറ്റി എഴുതിയ അനുഭവത്തെക്കുറിച്ച് ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിജിലേഷ് പങ്കുവയ്ക്കുകയാണ്.

‘ ‘മഹേഷിന്റെ പ്രതികാര’വും ‘വരുത്തനു’മാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടെതെങ്കിലും ഇതിനടിയില്‍ ഒരുപിടി സിനികളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ‘കലി’, ‘ഗപ്പി’, ‘അലമാര’ ‘വര്‍ണ്യത്തില്‍ ആശങ്ക’, ‘തൃശുവപേരൂര്‍ ക്ലിപ്തം’, ‘വിമാനം’ തുടങ്ങിയവയാണ് മഹേഷിനു ശേഷം പിന്നീട് വന്നത്. ‘മഹേഷിന്റെ പ്രതികാരം’ പ്രിയദര്‍ശന്‍ സാര്‍ തമിഴില്‍ എടുത്തപ്പോള്‍ എനിക്കും അവസരം തന്നു. പെങ്ങളെ ശല്യപ്പെടുത്തി ഇടിച്ചിട്ടു ഓടി പോകുന്നതിനു പകരം ബസില്‍ ചാടിക്കയറി പോകുന്ന രീതിയിലായിരുന്നു തമിഴിലെ സീന്‍. ബസില്‍ കയറുന്നതിനിടെ ഞാന്‍ ഇടത് കൈകുത്തി നിലത്ത് വീണു. വിരലിനു ചെറുതായൊരു ഒടിവ് പറ്റി. പക്ഷെ ഷൂട്ടിംഗ് നിര്‍ത്തിവച്ചില്ല. ഒടിഞ്ഞ കൈയ്യുമായി ‘കുങ്ങ്ഫു’ മാസ്റ്ററെ കാണാന്‍ വരുന്ന രീതിയില്‍ സീന്‍ മാറ്റിയെഴുതി’.

shortlink

Related Articles

Post Your Comments


Back to top button