മലയാളികളുടെ പ്രിയ പരിപാടിയാണ് ലാലേട്ടന്റെ അവതരണത്തില്‍ എത്തിയ ബിഗ് ബോസ്. വ്യത്യസ്തമായ വിശേഷങ്ങളുമായാണ് പരിപാടി എത്താറുള്ളത്. എന്നാല്‍ ബിഗ് ബോസില്‍ എത്തിയ പുതിയ താരങ്ങളുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഓരോരുത്തരും ഓരോ കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നതും ഓരോ ഭാഗത്ത് കാണുന്നു. അതിനിടയിലായിരുന്നു ജസ്‌ല മാടശ്ശേരിയും ദയ അശ്വതിയും ബിഗ് ബോസ്സിലേക്ക് എത്തിയത്. ജസ്‌ല രജിത് കുമാറിനോട് രൂക്ഷമായ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും അതേസമയം തന്നെ അടുപ്പം കളയാതെയും നോക്കുന്നു. രജിത് കുമാറിനോട് അടുപ്പമുണ്ടാക്കാന്‍ ദയ അശ്വതി ശ്രമിക്കുന്നതും ബിഗ് ബോസ്സില്‍ കണ്ടു. ഈ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
രജിത് കുമാറിനെക്കുറിച്ചുള്ള തുറന്ന് പറിച്ചിലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.പറച്ചില്‍ മാത്രമേ ഉള്ളൂ, പുള്ളിക്കാരന് ഭയങ്കര പേടിയാണ് എന്നാണ് എലീന പറഞ്ഞത്. തനിക്ക് വലിയ ഇഷ്ടമാണ് എന്ന് ദയ അശ്വതി പറഞ്ഞു. ചേച്ചി പ്രണയിക്കുമോ എന്ന പേടിയാണ് എന്ന് എലീന പറഞ്ഞു. വേണ്ടിവന്നാല്‍ പ്രണയിക്കുമെന്നായിരുന്നു ദയ അശ്വതിയുടെ മറുപടി. എന്താ ഇത് ഇരിക്കാന്‍ പറ്റില്ല, ഓടുന്നുവെന്നും ദയ അശ്വതി പറഞ്ഞു. തനിക്ക് വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയാണ്, എന്നാല്‍ തന്നെ അവഗണിക്കുകയാണ് എന്നും ദയ അശ്വതി.താരങ്ങളുടെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments