പുതിയ ബോളിവുഡ് ചിത്രം ‘ശുഭ് മംഗൾ സ്യാദാ സാവ്ധാൻ’ പറയുന്നത് ഒരു സ്വവർഗ്ഗാനുരാഗിയുടെ കഥയാണ്. ചിത്രത്തിൽ ഒരു സ്വവർഗാനുരാഗക്കാരന്റെ വേഷമാണ് ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന കൈകാര്യം ചെയ്യുന്നത്. ഹോമോസെക്ഷ്വാലിറ്റിയെ ചുറ്റിപ്പറ്റിയുള്ള മിഥ്യാ ധാരണകൾ ഒഴിവാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ നായകനായ ആയുഷ്മാൻ ഖുറാനയും ഭാര്യയും തങ്ങളുടെ എട്ടു വയസ്സുകാരൻ മകൻ സ്വവർഗാനുരാഗത്തെക്കുറിച്ച് അവബോധമുള്ളവൻ ആണെന്നതിൽ അഭിമാനിക്കുന്നു. ഇതേപ്പറ്റി ഖുറാനയുടെ ഭാര്യ താഹിറ കശ്യപ് ഖുറാന ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി.
”ഹോമോസെക്ഷ്വാലിറ്റി അല്ലെങ്കിൽ ഗേ എന്താണെന്ന് ഞാൻ എന്റെ മകനോട് ചോദിച്ചു. അവന് അതേപ്പറ്റി അറിയാമായിരുന്നു. അവൻ അതിൽ കുഴപ്പമൊന്നും കാണുന്നില്ല എന്നായിരുന്നു താഹിറയുടെ കുറിപ്പ്. അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞു പോയെന്നും ട്വീറ്റിന്റെ അവസാനം താഹിറ പറയുന്നു.
With the upcoming film the dad is doing, I wanted to be forthcoming with my 8 year old son. I asked him if he knows what homosexuality means or being gay means. He knew it. I asked him if he was ok with it. He replied…what’s there not be ok about. (Teary eyed and proud)
— Tahira Kashyap Khurrana (@tahira_k) January 27, 2020
നിങ്ങൾ അച്ഛനമ്മമാരെന്ന നിലയിൽ അവനെ നല്ല രീതിയിലാണ് വളർത്തിയതെന്ന് ട്വീറ്റിന് മറുപടിയായി എത്തിയ പലരും അഭിനന്ദിച്ചു
Post Your Comments