നൃത്ത സംവിധായകന് ഗണേഷ് ആചാര്യക്കെതിരേ ലൈംഗികാരോപണം. മുപ്പത്തി മൂന്നുകാരിയായ നൃത്ത സംവിധായികയാണ് അദ്ദേഹത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അമ്പോളി പോലീസ് സ്റ്റേഷനിലും യുവതി പരാതി നൽകി.
ഇന്ത്യന്‍ ഫിലിം ആന്റ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഗണേഷ് ആചാര്യ. അസോസിയേഷന് തലപ്പത്ത് എത്തിയതോടെ അയാള്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും യുവതി ആരോപിച്ചു. അയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ തനിക്കൊപ്പം ജോലി ചെയ്യരുതെന്ന് മറ്റുള്ള നൃത്ത സംവിധായകരോട് അയാൾ ആവിശ്യപെട്ടതായി യുവതി പറഞ്ഞു.
സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന വരുമാനം ഗണേഷ് ആചാര്യ ആവശ്യപ്പെട്ടിരുന്നു. ഇതു കൂടാതെ അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചിരുന്നു. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യ സൃഷ്ടിച്ചതായും യുവതി പരാതിയിൽ പറയുന്നു.
ഇതിന് മുൻപും ഗണേഷ് ആചാര്യക്കെതിരേ ആരോപണം ഉയർന്നിട്ടുണ്ട്. മീ ടൂവിലൂടെ നടനും സംവിധായകനുമായ നാനാ പട്ടേലർക്ക് എതിരെ ആരോപണം ഉന്നയിച്ച നടി തനുശ്രീ ദത്തെ തനിക്കെതിരേ അപവാദ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് ഗണേഷിനെതിരെ പരാതി നൽകിയിരുന്നു.
Post Your Comments