സത്യന് അന്തിക്കാട് ശ്രീനിവാസന് സിനിമകള്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കാതെ പോകുന്നത് അപൂര്‍വമായ കാര്യമാണ്.ഇവര്‍ ഒന്നിച്ച എല്ലാ സിനിമകളും തിയേറ്ററില്‍ വിജയം നേടിയിരുന്നു. ഒരിക്കല്‍ ഒരു സിനിമയുടെ ചര്‍ച്ചയ്ക്കിടെ ഈ സിനിമ തനിക്ക് എഴുതാന്‍ കഴിയില്ലെന്ന് പറഞ്ഞു ശ്രീനിവാസന് പിന്മാറി. പിന്നീട് ലോഹിതദാസ് എഴുതി ഹിറ്റാക്കി മാറ്റിയ കുടുംബ പുരാണം എന്ന സിനിമയാണ് ശ്രീനിവാസന് തന്റെ എഴുത്തിന്റെ ശൈലിയിലുള്ള ഒരു കഥയല്ല ഇതെന്ന് പറഞ്ഞു പിന്മാറിയത്. ഒരു പ്രമുഖ തമിഴ് ചിത്രത്തിന്റെ സാരംശത്തെ മുന്‍നിര്‍ത്തി ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ശ്രീനിവാസന് പിന്മാറിയത് സത്യന് അന്തിക്കാടിനെയും ചിത്രത്തിന്റെ നിര്‍മ്മാതാവിനെയും പ്രതിസന്ധിയിലാക്കി.
‘സോറി എനിക്ക് ഈ സിനിമ ഒരിക്കലും എഴുതാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഈ സിനിമയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ഇപ്പോള്‍ രക്ഷപ്പെട്ടോളൂ, ഞാന്‍ ഏതായാലും രക്ഷപ്പെടുന്നു’ എന്ന് പറഞ്ഞാണ് ശ്രീനിവാസന് റൂമില്‍ നിന്ന് പെട്ടിയെടുത്തു പോയതെന്ന് സത്യന് അന്തിക്കാട് ഓര്‍ക്കുന്നു. പക്ഷെ പിന്നീട് ശ്രീനിവാസന് തന്നെ ലോഹിതദാസ് എന്ന തിരക്കഥാകൃത്തിനെ സത്യന് അന്തിക്കാടിന് പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് എഴുതാന്‍ സാധിക്കുന്ന ഒരു സബ്ജക്റ്റ് ആണ് ഇതെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് ലോഹിതദാസ് ‘കുടുംബ പുരാണം’ എന്ന സിനിമയിലേക്ക് വരുന്നത്. ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Post Your Comments