
മോഹൻലാലിനെ നായകനാക്കി പ്രിയദര്‍ശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം റിലീസിന് തയ്യാറെടുക്കുകയാണ്. കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തിൻ്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ചിത്രത്തിന്റെ ഓരോ പോസ്റ്ററും മോഹൻലാലിൻറെ ലുക്കും ആരാധകർ ഏറ്റെടുത്തിരുന്നു. ടീസറിൽ മോഹൻലാൽ നോക്കി നിൽക്കുന്ന ഒരു ക്ലോസ് അപ്പ് ലുക്ക് ഇതിനോടകം വൈറലാണ്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് നടനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമൊക്കെയായ അജു വര്‍ഗ്ഗീസ് കുറിച്ചിരിക്കുന്ന വാക്കുകളും വൈറലാകുകയാണ്. ഈ നോട്ടം അതിസുന്ദരം.. അതിഭീകരം… മരക്കാറിനെ കാത്തിരിക്കാൻ കാരണങ്ങളേറെയെന്നാണ് അജു വര്‍ഗ്ഗീസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മാർച്ച് 26നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്ത് മരക്കാര്‍ പുറത്തിറക്കും.പോര്‍ച്ചുഗീസ് കോളനിവിരുദ്ധ പോരാളിയായ കുഞ്ഞാലി മരക്കാരുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. ഇന്ത്യന്‍ നേവിക്കാണ് മരക്കാര്‍ എന്ന ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ നാവിക കമാന്‍ഡര്‍ എന്നും അറിയപ്പെടുന്ന വ്യക്തി കൂടിയാണ് കുഞ്ഞാലി മരക്കാര്‍.പ്രിയദർശൻ തന്നെയാണ് മരക്കാറിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments