മോഹന്‍ലാലിന്‍റെ താര പരിവേഷത്തെ മുന്‍ നിര്‍ത്തി സിദ്ധിഖ് ഒരുക്കിയ ബിഗ് ബ്രദര്‍ തിയേറ്ററില്‍ ഏശാതെ പോയപ്പോള്‍ സിനിമയോട് കാണിച്ച നീതി കേടിനെക്കുറിച്ച് തുറന്നടിക്കുകയാണ് സംവിധായകന്‍ സിദ്ധിഖ്. സോഷ്യല്‍ മീഡിയയില്‍ റിവ്യൂ എഴുതി സിനിമയെ ഇല്ലാതാക്കിയെന്നും ഒരാള്‍ തന്നെ പലതവണ സിനിമയോടുള്ള വിയോജിപ്പ് പ്രകടമാക്കിയെന്നും സിദ്ധിഖ് ആരോപിക്കുന്നു.
ഒരു സിനിമ റിലീസ് ആകും മുന്‍പേ ആ സിനിമയോടുള്ള വിദ്വേഷം തുടങ്ങും. ഒരാള്‍ ഒരു സിനിമ ഇഷ്ടപ്പെട്ടില്ലേല്‍ അയാള്‍ എത്ര പ്രാവശ്യം പോസ്റ്റ് ചെയ്യും. ഞാനിപ്പോള്‍ ഒരു സിനിമ കണ്ടു എനിക്ക് ഇഷ്ടമായാല്‍ അതിനെക്കുറിച്ച് ഒരു തവണ നല്ലത് പറഞ്ഞു കൊണ്ട് പോസ്റ്റിടും ഇഷ്ടപ്പെട്ടില്ലേല്‍ അതും ഒരു തവണ പറയും ഇത് അങ്ങനെയല്ല ഒരേയാളുകള്‍ തന്നെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് സിനിമ കാണരുതെന്ന് പറയുമ്പോള്‍ നമുക്ക് മനസിലാകും ഇത് ഒരുകൂട്ടം പേര്‍ ചെയ്യുന്നതാണെന്ന്, മനോരമയുടെ നേരെ ചൊവ്വേ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേയായിരുന്നു സിദ്ധിഖിന്റെ പ്രതികരണം.
സിദ്ധിഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദര്‍ ഈ മാസം പതിനേഴിനാണ് റിലീസിനെത്തിയത്. മാസ് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ മഹാ വിജയം പോലെ പ്രേക്ഷകര്‍ ആഘോഷിക്കാനിരുന്ന ബിഗ് ബ്രദറിന് നെഗറ്റീവ് അഭിപ്രായങ്ങളാണ് ഏറെയും ലഭിച്ചത്.
Post Your Comments