GeneralLatest NewsMollywoodMovie GossipsNEWSWOODs

പേർളി മാണി ഗർഭിണിയോ? ആരാധകർക്ക് മറുപടിയുമായി പേർളിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് രംഗത്തെത്തി

താരം ഗർഭിണിയാണോ എന്ന ചോദ്യമാണ്  കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിലും ഓൺലൈൻ വാർത്തകളിലും വൈറലായി പ്രചരിക്കുന്ന വാർത്ത.

അവതാരികയായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് പേർളി മാണി. കഴിഞ്ഞ വർഷമാണ് താരം നടൻ ശ്രീനിഷിനെ വിവാഹം ചെയ്തത്. താരം ഗർഭിണിയാണോ എന്ന ചോദ്യമാണ്  കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിലും ഓൺലൈൻ വാർത്തകളിലും വൈറലായി പ്രചരിക്കുന്ന വാർത്ത.

വാർത്ത വ്യാപകമായി പ്രചരിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും താരദമ്പതികൾ ഇരുവരും തന്നെ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് ആരാധകരെ കൂടുതൽ സംശയത്തിലാഴ്ത്തി. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി നടനും പേളിയുടെ ഭർത്താവുമായ ശ്രീനിഷ് അരവിന്ദ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

 പേളി മാണി ഗർഭിണിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ശ്രീനിഷ് വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജവാർത്തകളിൽ ആരും തന്നെ വീഴരുത്. എന്തെങ്കിലും നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ അത് ആരാധകരുമായി പങ്കുവെക്കാറുണ്ട്, അത് അങ്ങനെ തന്നെ തുടരുമെന്നും ശ്രീനീഷ് തന്റെ  ഫേസ്ബുക് സ്റ്റാറ്റസിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button