
ഒരുകാലത്ത് തെന്നിന്ത്യന്‍ സൂപ്പർനായികയായിരുന്നു ഭാനുപ്രിയ. തെലുങ്ക് സിനിമകളിലൂടെ അഭിനയലോകത്തെത്തിയ താരം മലയാളികള്‍ക്കും പ്രിയങ്കരിയാണ്. വർഷങ്ങൾക്കു ശേഷം ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് ഭാനുപ്രിയ. ഒരു തമിഴ് അവാർഡ് പരിപാടിയിലാണ് താരം എത്തിയത്. നടിപ്പിൻ രാക്ഷസി എന്നായിരുന്നു ഭാനുപ്രിയയെ നടി ശ്രീവിദ്യ വിശേഷിപ്പിച്ചിരുന്നത്. പരിപാടിക്കിടെ സുഹാസിനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അംബിക, ശ്രീവിദ്യ, സുഹാസിനി എന്നിവർ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഭാനുപ്രിയയുടെ വരവ്. തങ്ങളുടെ കൂട്ടത്തിലെ നടിപ്പിൻ രാക്ഷസിയാണ് ഭാനുവെന്ന് ശ്രീവിദ്യ പറയുമായിരുന്നെന്ന് സുഹാസിനി പറഞ്ഞു.
ബാലപീഡനത്തിന്റെ പേരില്‍ വിവാദങ്ങളില്‍ ഇടക്കാലത്ത് താരം നിറഞ്ഞു നിന്നിരുന്നു.
Post Your Comments