തെന്നിന്ത്യന്‍ സൂപ്പർതാരം മഹേഷ് ബാബു കുടുംബത്തോടൊപ്പം ന്യൂയോർക്കിലേക്ക് മൂന്ന്- മാസം നീണ്ട അവധിക്കാലം ആഘോഷിക്കുകയാണ്. എന്നാല്‍ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് ഉണ്ടായ പരിക്കിന് കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ മഹേഷ് തീരുമാനിച്ചുവെന്നു റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ കടുത്ത വേദന അനുഭവിക്കുന്നുവെന്നും തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് മുക്തനായതിനാൽ മഹേഷ് ആശുപത്രിയില്‍ പോകാൻ തീരുമാനിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാൽ, വാർത്തയെക്കുറിച്ച് മഹേഷോ കുടുംബമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Post Your Comments