
മലയാള സിനിമയിൽ നിർമ്മാതാക്കൾ എന്ന തരത്തിൽ ഒരു വിജയകൂട്ടുകെട്ടാണ് നടൻ പൃത്വിരാജും ലിസ്റ്റിൻ സ്റ്റീഫനും. ഇരുവരും ഒത്തുചേർന്ന ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ വൻ വിജയങ്ങളായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ഡ്രൈവിംഗ് ലൈസൻസ്’ ഒരുദാഹരണം മാത്രമാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ചിത്രങ്ങൾ ഒരുക്കുന്ന ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമ്മോദിസ ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
മാമ്മോദീസ ചടങ്ങിൽ പൃത്വിരാജും സുപ്രിയയും പങ്കെടുത്തിരുന്നു. ലിസ്റ്റിന്റെ മകൾക്ക് പേര് നിർദ്ദേശിച്ചത് സുപ്രിയയാണ്. തന്റെ വീട്ടിൽ ഒരുപക്ഷെ മകൾ അലംകൃത അച്ഛനെയും അമ്മയെയും കൂടാതെ ഏറ്റവും അധികം കാണുന്നത് ലിസ്റ്റിനെയാണെന്ന് പ്രിത്വി പറഞ്ഞു.
പേരിനെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന് കാരണക്കാർ പൃഥ്വിയും സുപ്രിയയും ആണെന്ന് ലിസ്റ്റിൻ പുഞ്ചിരിയോടെ പറയുന്നതും കേൾക്കാം.ഇസബെൽ എന്നാണ് ലിസ്റ്റിന്റെ മകൾക്ക് സുപ്രിയ പേര് നൽകിയത്.
Post Your Comments